28 March 2024 Thursday

മൂക്കുതലയില്‍ റോഡരികിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍

ckmnews

മൂക്കുതലയില്‍ റോഡരികിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍


ചങ്ങരംകുളം:മൂക്കുതലയില്‍ വാര്യർ മൂലയിൽ നിന്നും ചേലക്കടവിലേക്ക് പോകുന്ന റോഡരികില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത്.മഴക്കാലത്തിനു മുന്നോടിയായിട്ടുള്ള  ശുചീകരണ പ്രവർത്തന സമയത്തും ശേഖരിച്ച പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.മഴക്കാലമായതിനാല്‍ വെള്ളം കെട്ടി നിന്ന് കൊതുകുകളും മറ്റു രോഗാണുക്കളും പെരുകാനുള്ള സാധ്യതയും മനസിലാക്കി വാർഡ് മെമ്പർമാർ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ട്  ശേഖരിച്ച പ്ളാസ്റ്റികുകള്‍ റോഡിൽ കൂടിക്കിടക്കുന്നത് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.