24 April 2024 Wednesday

കോവിഡ് കാലത്ത് ചാലിശ്ശേരിക്ക് കരുതലായി കമ്പനിപ്പടി ഉൽസവ കമ്മറ്റി

ckmnews

കോവിഡ് കാലത്ത് ചാലിശ്ശേരിക്ക് കരുതലായി കമ്പനിപ്പടി ഉൽസവ കമ്മറ്റി 


ചങ്ങരംകുളം: ഉൽസവ കാഴ്ചക്കൾക്കപ്പുറത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും ഗ്രാമത്തിൻ്റെ എല്ലാ മേഖലകളിലും നന്മയുടെ വെളിച്ചമാവുകയാണ് ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി പൂരാഘോഷ കമ്മറ്റി.ഗ്രാമത്തിൽ നിരവധി പൂരാഘോഷ കമ്മറ്റികളും ,പെരുന്നാൾ കമ്മറ്റികളും ഉണ്ടെങ്കിലും തികച്ചും വേറിട്ട പാതയിലൂടെയാണ് കമ്പനിപ്പടി കമ്മറ്റിയുടെ സഞ്ചാരം.കോവിഡ് ഒന്നാം ഘട്ടത്തിലും ,രണ്ടാം തരംഗത്തിലും  സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാസ്ക് ,സാനിറ്റെസർ, ഗ്ലൗസ് ,ചാലിശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് നാല് തവണയായി  അമ്പത് കെയ്സ് കുടിവെള്ളം ,ഉച്ചഭക്ഷണം ,സാനിറ്റെസർ  പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് സാമ്പത്തിക സഹായം എന്നിവ നൽകി.പൂരാഘോഷ കമ്മറ്റി നിൽക്കുന്ന പതിനാലാം വാർഡിലെ കോവിഡ് രോഗികളായ വീടുകളിലേക്ക് അവർ ആവശ്യപ്പെടുന്ന പലവ്യജ്ഞന , പഴവർ ഗ്ഗ കിറ്റുകളും നൽകി.കഴിഞ്ഞ ദിവസം പഞ്ചായത്തിനു കീഴിലുള്ള 21 ആശ പ്രവർത്തകരെ ആദരിച്ചു .

കൂടാതെ  സാനിറ്റെസ ർ ,മാസ്ക് ,ഗളൗസ് എന്നിവ നൽകി ഗ്രാമത്തിന് നല്ല മാതൃകയായി.കഴിഞ്ഞ വർഷം സഹയാത്ര ചാരിറ്റിക്ക് ഓണക്കിറ്റും , വീൽ ചെയറും , സമഗ്ര വായനശാലക്ക് അലമാര ,കവുക്കോട് എൽ.പി സ്കൂളിലേക്ക് സ്റ്റീൽ കൊണ്ട് പത്ത് മേശയും ,ഇരിപ്പിടം , മുക്കൂട്ട അംഗൻവാടി ഷീറ്റ് മേയൽ ,ജി സി സി ക്ലബ്ബിന് പ്രൊജക്ടിറിനു വേണ്ടി ധന സഹായം , മെഡിക്കൽ സഹായം തുടങ്ങി വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളാണ് ഇതിനകം നടത്തിയത്.കാരുണ്യത്തിന് പുറമേ മുലയംപറമ്പത്ത് ക്ഷേത്രത്തിൽ കൊടിമരത്തിൻ്റെ ചുറ്റും ഇൻറർലോക്ക് ഇഷ്ടിക  വിരിച്ചു. കൂടാതെ കവുക്കോട്  വിഷ്ണു ശാസ്ത്ര ക്ഷേത്രത്തിൽ വിവധങ്ങളായ പുനരുദ്ധാരണ പ്രവർത്തനവും കമ്പനിപ്പടി ഉൽസവ കമ്മറ്റി നടത്തിയിട്ടുണ്ട്.1962 ൽ പരേതനായ കരിപ്പാലി  പൊന്നുണ്ണിയുടെ നേതൃത്വത്തിലാണ് കമ്പനിപ്പടിയിൽ നിന്ന് മുലയം പറമ്പിലേക്ക് താലപൂരം ആരംഭിച്ചത്.ഇപ്പോൾ മൂന്നാം തലമുറയിലെ മെമ്പർമാരാണ്  ഉൽസവ ആഘോഷം നടത്തുന്നത്.ജാതി-മത വ്യത്യാസം കൂടാതെ  അമ്പതൊന്ന് പേരാണ്   മതമൈത്രിയുടെ പൂരാഘോഷ കമ്മറ്റിയിൽ ഉള്ളത്.കോവിഡ് കാലത്ത് ഈ വർഷവും താല പൂരം കൊണ്ടുവാൻ കഴിഞ്ഞതും അനുഗ്രഹമായാണ് ഇവർ കാണുന്നത്.ആഘോഷ കമ്മറ്റി ആരംഭിച്ച്   2022 ൽ  അറുപത്ത് വർഷം പിന്നിട്ടുമ്പോൾ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനാണ് ഇവരുടെ പദ്ധതി.മുഖ്യ രക്ഷാധികാരിയായി ശശി കരിപ്പാലി  , പ്രസിഡൻ്റ് സുരേന്ദ്രൻ വി.സി, വൈസ് പ്രസിഡൻ്റ് ജിഷ്ണു . 

, സെക്രട്ടറിമാരായ  ലിബിൻ കരിപ്പാലി  , ശോഭിത് , ജോയിൻ്റ് സെക്രട്ടറിമാരായ രാഹുൽ. , വിഷ്ണു , ഖജാൻജി പി.കെ.ഹരിദാസ്  എന്നിവരാണ് നേതൃത്വം നൽകുന്നത്.