20 April 2024 Saturday

ഗുരുവായൂരിൽ ബാങ്ക് മാനേജരെ ക്യാബിന്റെ ഉള്ളിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോർപ്പറേഷൻ ബാങ്ക് മാനേജർ അയ്യപ്പനാണ് മരിച്ചത്

ckmnews

ഗുരുവായൂർ : ഗുരുവായൂരിൽ ബാങ്ക് മാനേജരെ ക്യാബിന്റെ ഉള്ളിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത് . ബാങ്കിലെ ക്യാബിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു.

പാലക്കാട് ചേർപ്പുള ശേരി കാറൽമണ്ണയിൽ പാപ്പറമ്പത്ത് വീട്ടിൽ പി. അയ്യപ്പനാണ് മരിച്ചത്. 58 വയസായിരുന്നു. 8 മാസം മുമ്പാണ് ഗുരുവായൂരിലെ ബ്രാഞ്ചിൽ മാനേജരായി പ്രവേശിച്ചത്. ഭാര്യയും മൂന്ന് മക്കളുമായി ഗുരുവായൂർ കാരക്കാട് ഫ്ലാറ്റിൽ ആയിരുന്നു താമസം. ഇവിടെ എത്തുന്നതിന് മുമ്പ് കോഴിക്കോട് ആയിരുന്നു ജോലി ചെയ്തിരുന്നത്.




ഗുരുവായൂർ എസ്.എച്ച്.ഒ അനന്ത കൃഷ്ണൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണ കാരണത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അടുത്തിടെ ബാങ്കിൽ നടന്ന സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്