25 April 2024 Thursday

കെയര്‍ സ്റ്റുഡന്റ്‌സ് ഇനിറ്റിയേറ്റീവ്‌ ഇൻ പാലിയേറ്റീവ് കെയർ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് നൽകി

ckmnews



ചങ്ങരംകുളം: ചിറക് സ്റ്റുഡന്റ്‌സ് ഇനിറ്റിയേറ്റീവ്‌ ഇൻ പാലിയേറ്റീവ് കെയർ വിദ്യാർത്ഥി കൂട്ടായ്മയുടെ കീഴിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി.150 ൽ പരം വിദ്യാർത്ഥികൾക്കാണ് സ്കൂൾ കിറ്റ് നൽകിയത്. കാരുണ്യം പാലിയേറ്റീവ് കെയറിലുള്ള ജീവനക്കാരുടെ കുടുംബത്തിലെ വിദ്യാർത്ഥികൾക്കും കിറ്റുകൾ കൈമാറി.പൂർണ്ണമായും ചിറക് കൂട്ടായ്മയിലെ വിദ്യാർത്ഥികൾ പിരിച്ചെടുത്ത ഫണ്ട്‌ ഉപയോഗിച്ചു കൊണ്ടാണ് കിറ്റുകൾ നൽകിയത്.ഇത്തരത്തിലുള്ള കാരുണ്യ സേവന പ്രവർത്തനങ്ങൾ മുന്നേയും ചിറക് വിദ്യാർത്ഥി കൂട്ടായ്മയുടെ കീഴിൽ നടന്ന് വന്നിരുന്നു