28 March 2024 Thursday

വാക്‌സിനെടുത്താല്‍ കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ

ckmnews

വാക്‌സിനെടുത്തതിനു ശേഷം കാന്തികശക്തി ലഭിച്ചെന്ന തരത്തില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. ദേഹത്ത് കോയിനുകളും സ്പൂണും ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അതിനെ പൊളിച്ചടുക്കിയിരിക്കുകയാണ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ. വെറും പച്ചവെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ മതി, കോയിനുകളും തൂക്കം കുറഞ്ഞ സ്പൂള്‍ പോലുള്ളവയും ഒട്ടിപ്പിടിക്കാനെന്ന് വീഡിയോയിലൂടെ വ്യക്തമാക്കുകയാണ് ഫിറോസ്. അത് ഒട്ടിപ്പിടിക്കാത്തവര്‍ക്ക് ഉപ്പുവെള്ളം വച്ചും പരീക്ഷിച്ചുനോക്കാമെന്നും ഫിറോസ് പറയുന്നു.
വാക്‌സിനെടുത്തതിന്റെ ഫലമല്ല ഇതെന്നും ആര്‍ക്കും ചെയ്തുനോക്കാവുന്നതാണെന്നും വീഡിയോയിലൂടെ ഫിറോസ് തെളിയിക്കുന്നു.നേരത്തെ, മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ഒരാളും ജാര്‍ഖണ്ഡില്‍ നിന്നുള്ളയാളും തങ്ങള്‍ക്ക് വാക്‌സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.