28 March 2024 Thursday

നാളെ മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ കടകള്‍ തുറക്കാം പൊതുഗതാഗതം അനുവദിക്കും നിയന്ത്രങ്ങള്‍ ബാധകം ശനി,ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ckmnews

നാളെ മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ കടകള്‍ തുറക്കാം പൊതുഗതാഗതം അനുവദിക്കും നിയന്ത്രങ്ങള്‍ ബാധകം


ശനി,ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍


 സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ കടകള്‍ തുറക്കാം പൊതുഗതാഗതം അനുവദിക്കും എന്നാല്‍ ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ തോത് അനുസരിച്ച്  നിയന്ത്രങ്ങള്‍ ഉണ്ടാവും.


കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്.ഇന്ന് അര്‍ധരാത്രി  മുതല്‍ ഇളവുകള്‍ അനുവദിക്കും.ടിപിആര്‍ ഉയര്‍ന്ന പഞ്ചായത്തുകളില്‍ അധികനിയന്ത്രണം ഉണ്ടാകും.


നാലുമേഖലകളായി തിരിച്ചാകും ഇളവുകള്‍. മുപ്പതുശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ ശക്തമായ ലോക്ഡൗണ്‍ ഉണ്ടാകും. ഇരുപതിനും മുപ്പതിനുമിടയില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം.  എട്ടിനും ഇരുപതിനുമിടയില്‍ നിയന്ത്രണം. ടിപിആര്‍ എട്ടില്‍ താഴെയെങ്കില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും.


അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.അവശ്യ വസ്തുക്കള്‍ അല്ലാത്ത സ്ഥാപനങ്ങള്‍ തിങ്കള്‍,ബുധന്‍,വെള്ളി ദിവങ്ങളില്‍ തുറക്കാം.അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം.പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും.ബാങ്കുകളുടെ പ്രവൃത്തിദിവസങ്ങളിലും പ്രവൃത്തിസമയത്തിലും മാറ്റമില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.


വിവാഹങ്ങളില്‍ പരമാവധി 20 പേരെ മാത്രമേ തുടര്‍ന്നും അനുവദിക്കൂ. മാളുകള്‍ തുറക്കരുത്; ഇന്‍ഡോര്‍ പരിപാടികളും അനുവദിക്കില്ല.ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവറിയും അനുവദിക്കും.ബെവ്‍കോ ഔ‍‍ട്‍ലറ്റുകളും ബാറുകളും തുറക്കും.രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും.