23 April 2024 Tuesday

ആദ്യരാത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് 18കാരിക്ക് ദാരുണാന്ത്യം

ckmnews

ഇബിറൈറ്റ്: ആദ്യ രാത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് 18കാരിക്ക് ദാരുണാന്ത്യം. ബ്രസീലിലെ ഇബിറൈറ്റ് നഗരത്തിലാണ് സംഭവം. ഭര്‍ത്താവിന്‍റെ വീട്ടില്‍വെച്ചാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

29കാരനായ യുവാവുമൊത്തുള്ള വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യുവതി രാത്രിയോടെ ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയത്. എന്നാല്‍ ഇരുവരും കിടപ്പറയിലേക്ക് പോയി അല്‍പ്പസമയത്തിനകമാണ് യുവതിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സമീപത്തുള്ള ടാക്സി ഡ്രൈവറെ വിളിച്ചെങ്കിലും വരാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. രണ്ടാമത് മറ്റൊരു ടാക്സി വിളിച്ചെങ്കിലും അതും വന്നില്ല. തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിക്കുകയും, ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ടാക്സി വരാന്‍ തയ്യാറാകാതിരുന്നതും ആംബുലന്‍സ് വരാന്‍ വൈകിയതുമാണ് തന്‍റെ ഭാര്യയുടെ മരണ കാരണമെന്ന് യുവാവ് പറഞ്ഞു.അതിനിടെ യുവതിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വധുവിന്റെ ശരീരത്തില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ലെന്നുംമരണം ആകസ്മികമാണെന്നു പോലീസും വ്യക്തമാക്കി. യുവതി മരിക്കുന്നതിന് മുമ്ബ് നിലവിളിയോ ശബ്ദമോ കേട്ടില്ലെന്ന് അയല്‍ക്കാരന്‍ പോലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ യുവതിക്ക് ബ്രോങ്കൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ ഫാമില്‍ നടന്ന ചടങ്ങിനിടെയാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഈ നഗരത്തില്‍ ഇനി താന്‍ താമസിക്കില്ലെന്ന് യുവാവ് പറഞ്ഞു.

കൊളംബിയയിലുണ്ടായ മറ്റൊരു സമാന സംഭവത്തില്‍ ഒരു യുവതി ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു. അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ച 32കാരനായ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, അതിനിടെ യുവതിയുടെ മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു.

മറ്റൊരു സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കരാര്‍ ജീവനക്കാരി പിടിയിലായി. ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കാണാതായ രോഗിയെ കരാര്‍ ജീവനക്കാരി കൊലപ്പെടുത്തിയതാണന്ന് അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.

ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുമിത(41) എന്ന രോഗിയെ മെയ് 23 ന് വാര്‍ഡില്‍ നിന്ന് കാണാതാവുകയായിരുന്നു. ആശുപത്രി പരിസരത്ത് അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ ഭര്‍ത്താവ് മൗലി മെയ് 31 ന് പോലീസിന് പരാതി നല്‍കി. ജൂണ്‍ എട്ടിന് സര്‍ക്കാര്‍ ആശുപത്രി സമുച്ചയത്തിലെ മൂന്നാമത്തെ ടവറിലെ എട്ടാം നിലയില്‍ അഴുകിയ മൃതദേഹം ആശുപത്രി ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം കാണാതായ ഭാര്യയുടെ മൃതദേഹമാണോയെന്ന് പരിശോധിക്കാന്‍ പോലീസ് മൗലിയെ അറിയിച്ചു.മൗലി തന്റെ ഭാര്യയുടെ മൃതദേഹം വസ്ത്രങ്ങള്‍ അടിസ്ഥാനമാക്കി തിരിച്ചറിഞ്ഞതോടെ പോലീസിന്റെ സംശയം ശരിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് സംശയാസ്പദമായ മരണത്തിന് കേസെടുക്കുകയും മറ്റ് തെളിവുകള്‍ സഹിതം പോലീസ് ആശുപത്രിയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തോളം ആശുപത്രിയുമായി ബന്ധപ്പെട്ട കരാര്‍ ജീവനക്കാരിയായ രധിദേവി എന്ന യുവതിയാണ് സുമിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത്, സുമിതയ്ക്ക് ഭര്‍ത്താവ് പണം കൈമാറുന്നത് കണ്ടതോടെയാണ് അത് തട്ടിയെടുക്കാന്‍ രധിദേവി പദ്ധതിയിട്ടത്.