25 April 2024 Thursday

ചങ്ങരംകുളത്ത് ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി

ckmnews



ചങ്ങരംകുളം:വനംകൊള്ളക്കെതിരേയും ഒത്താശ ചെയ്ത എൽ ഡി എഫ് നേക്കളേയും ദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ധർണ്ണാ സമരം.ബിജെപി പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കരയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ കൃഷ്ണൻ പാവിട്ടപുറം , വിജയൻ മടത്തിപ്പാടം ,സുധാകരൻ നന്നംമുക്ക് ,കുഞ്ഞുണ്ണി കരുമത്തിൽ , സദു കല്ലൂർമ്മ , സന്തോഷ്  ചങ്ങരംകുളം ,ഉണ്ണി ആലംകോട് , അശോകൻ പള്ളിക്കര , ജനു പട്ടേരി , രാധാകൃഷ്ണൻ പട്ടേരി എന്നിവർ പങ്കെടുത്തു.