19 April 2024 Friday

കോക്കൂരിലും പരിസരങ്ങളിലും ആടുകള്‍ മോഷണം പോവുന്നത് പതിവാകുന്നു

ckmnews



ചങ്ങരംകുളം :കോക്കൂർ പ്രദേശത്ത് ആട് മോഷണം പോവുന്നത് പതിവാവുന്നു.ഇന്നലെ രാത്രി തെക്കേപ്പുറത്ത് സുലൈമാൻ്റെ വീട്ടിൽ നിന്ന് പതിനെട്ട് കിലോയോളം തുക്കം വരുന്ന ആടിനെയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.ഏതാനും മാസങ്ങൾക്ക് മുൻപ് വൈക്കത്ത് വളപ്പിൽ ഇബ്രായിയുടെ നാൽപ്പത് കിലോയോളം തൂക്കം വരുന്ന ജെമിനാ പ്യാരി വർഗ്ഗത്തിൽപ്പെട്ട ഒര് ആടിനെയും
തെട്ടടുത്ത് അത്താണിപ്പീടിക പരിസരത്ത് പോത്തം മാക്കൽ അബ്ദുള്ള കുട്ടിയുടെ മുപ്പതിനായിരത്തോളം രൂപ വിലവരുന്ന ആടിനെയും മോഷ്ടിച്ചിരുന്നു
നിലവിൽ ചങ്ങരംകുളം പോലിസിൽ പരാതി ഉണ്ടെങ്കിലും ഇതുവരെ പ്രതികള പിടിക്കാൻ കഴിഞ്ഞിട്ടില്ല.