25 April 2024 Thursday

ആലംകോട് ചിയ്യാനൂര്‍ പ്രദേശത്ത് മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുട്ടികളുടെ പഠനം മുടക്കുന്നതായി പരാതി

ckmnews

ആലംകോട് ചിയ്യാനൂര്‍ പ്രദേശത്ത് മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുട്ടികളുടെ പഠനം മുടക്കുന്നതായി പരാതി


ചങ്ങരംകുളം:ആലംകോട് ചിയ്യാനൂര്‍ പ്രദേശത്ത് മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുട്ടികളുടെ പഠനം മുടക്കുന്നതായി പരാതി.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പഠനം പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ആയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണിനെയും ഇന്റര്‍നെറ്റിനെയും ആശ്രയിച്ച് പഠനം മുന്നോട്ട് കൊണ്ട് പോവുന്നത്.പല സ്ഥലങ്ങളിലും വീടിനകത്ത് നെറ്റ് വര്‍ക്കില്ലാത്തത് മൂലം ടെറസിന് മുകളിലും പറമ്പിലും ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ളാസുകളില്‍ പങ്കാളികളാവുന്നത്.ചിയ്യാനൂർ,ചിറക്കുളം,ചിയ്യാനൂർ സെന്റർ,മസ്‌ജിദ്,നാട്ടുകൽ കോളനി, കുന്ന്,റിയ ഫ്‌ളവർ മിൽ

പഴയ മദ്രസ്സ പരിസരം

പാമ്പിൻ കാവ് പരിസരം ഇവിടങ്ങളിലെല്ലാം മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുറവ് പഠനത്തെ കാര്യമായി ബാധിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നുണ്ട്.മൂക്കുതല ചേലക്കടവ് ഭാഗങ്ങളിലും മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തത് ജനങ്ങളെ വലക്കുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു