25 April 2024 Thursday

സിനിമയല്ലിത് ജീവിതം:ലുക്മാന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലാണ്

ckmnews

സിനിമയല്ലിത് ജീവിതം:ലുക്മാന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലാണ്


ലോക്ക് ഡൗണ്‍ വന്നതോടെ സിനിമ നിന്നു.ഷൂട്ടിങ് നിര്‍ത്തി വച്ചതോടെ സിനിമാ താരങ്ങളെല്ലാം തന്നെ വീടുകളില്‍ കുടുംബത്തോടൊപ്പം ഒതുങ്ങി.അടുത്തിടെ പുറത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ ശ്രദ്ധേയനായ ലുക്മാന്‍ ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലാണ്.ആലംകോട് ഉദിനുപറമ്പ് സ്വദേശിയായ ലുക്മാന്‍  എന്ന യുവനടനാണ് കോവിഡ് പ്രതിസന്ധിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.ഉദിനുപറമ്പ് സൂര്യ ആര്‍ട്സ് & സ്പോട്സ് ക്ളബ്ബ് അംഗം കൂടിയായ ലുക്മാന്‍ ആര്‍ആര്‍ടി അംഗം കൂടിയായാണ്.ക്ളബ്ബിന്റെ സഹകരണത്തോടെ ആലംകോട് പഞ്ചായത്തിലെ 6,7 വാര്‍ഡുകളില്‍ നടക്കുന്ന കിറ്റ് വിതരത്തിലും,മറ്റു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലുക്മാന്‍ സജീവമാണ്.രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നതിനും മറ്റു ആവശ്യവസ്തുക്കള്‍ എത്തിച്ച് കൊടുക്കുന്നതിനും ലുക്മാന്‍ മുന്നിലുണ്ട്.പിവി ഷറഫുദ്ധീനാണ് പ്രദേശത്ത് വിതണത്തിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ സൗജന്യമായി എത്തിച്ച് നല്‍കുന്നത്.കൂടാതെ മറ്റു ക്ളബ്ബ് അംഗങ്ങളായ സുബൈര്‍ ഉദിനുപറമ്പ്,സുധി എം,ഷെഹീര്‍ എം,ഷാഹിദ്,വിബിന്‍,റാഷിദ്,ഹനീഫ നിയാസ്,അജീഷ്,ഷിബിന്‍,ഷെരീഫ് പി, മറ്റു ക്ളബ്ബ് അംഗങ്ങളും നാട്ടുകാരും,പ്രവാസികളും ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി സജീവമാണെന്നും ലുക്മാന്‍ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ മമ്മുട്ടിയുടെ  ഉണ്ടയില്‍ പ്രധാന കഥാപാത്രം ചെയ്യുകയും ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തില്‍ നായകതുല്ല്യ കഥാപാത്രത്തിന് ജീവന്‍ നല്‍കുകയും ചെയ്തതോടെയാണ് ലുക്മാന്‍ കൂടുതല്‍ ശ്രദ്ധേയനായത്.അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം അടക്കം റിലീസ് ചെയ്യാനിരിക്കുന്ന അഞ്ചോളം സിനിമകളില്‍ ലുക്മാന്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.