19 April 2024 Friday

ചങ്ങരംകുളം വാര്‍ത്ത ഫലം കണ്ടു അധികൃതര്‍ ഇടപെട്ടു ചേലക്കടവിലെ ട്രാൻസ്‌ഫോമർ ഇനി ഭീഷണി ആവില്ല

ckmnews

ചങ്ങരംകുളം വാര്‍ത്ത ഫലം കണ്ടു അധികൃതര്‍ ഇടപെട്ടു


ചേലക്കടവിലെ ട്രാൻസ്‌ഫോമർ ഇനി ഭീഷണി ആവില്ല


ചങ്ങരംകുളം:ചേലക്കടവില്‍ അപകടം വിതച്ച് നിന്ന ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിച്ചു.ചേലക്കടവ് കമ്പനിപ്പടിയിൽ റോഡിലെ വളവിൽ സ്ഥിതി ചെയ്തിരുന്ന ട്രാൻസ്‌ഫോമറാണ് കാലങ്ങളായി വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ഉയര്‍ത്തിയിരുന്നത്.ബസ്സുകൾ അടക്കം പല വാഹനങ്ങളും ഈ ട്രാൻസ്‌ഫോമിറിൽ തട്ടുകയും തലനാരിഴക്ക് വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു.സംഭവം കഴിഞ്ഞ ദിവസം ചങ്ങരംകുളം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.പത്ര മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെ ചങ്ങരംകുളം കെഎസ്ഇബി വിഷയത്തിൽ ഇടപെടുകയും നന്നംമുക്ക് ഒന്നാം വാർഡ് മെമ്പർ ഫയാസിനോട് ഇക്ട്രിസിറ്റി എഞ്ചിനീയർ വിഷയം ധരിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ മെമ്പർ ട്രാൻസ്‌ഫോമർ സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തുള്ള മാട്ടേലവളപ്പിൽ മൊയ്‌ദീൻകുട്ടി എന്നവരെ ബന്ധപ്പെടുകയും യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മൊയ്‌ദീൻകുട്ടിയുടെ പറമ്പിലേക്ക്   ട്രാൻസ്‌ഫോമർ നീക്കി വക്കാൻ സമ്മതം നൽകുകയും ചെയ്തു .തുടർന്ന് KSEB അധികൃതർ സ്ഥലത്തെത്തി വഴിയാത്രക്കാർക്കും വാഹങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ട്രാൻസ്‌ഫോമർ മാറ്റിസ്ഥാപിക്കുകയായിരുന്നു. സ്ഥലമുടമയുടെ നല്ല മനസ്ഥിതിയിലും വാർഡുമെമ്പറുടെ അവസരോചിത ഇടപെടലിലും നാട്ടുകാരുടെ കാലങ്ങളായ ആവശ്യമാണ് സഫലമായത്.