01 December 2023 Friday

നന്മ പ്രവാസി കൂട്ടായ്മയും മെഡികെയറും സംയുക്തമായി പുറങ്ങ് മേഖലയില്‍ പർച്ചേഴ്സ് കൂപ്പൺ വിതരണം ചെയ്തു

ckmnews

നന്മ പ്രവാസി കൂട്ടായ്മയും മെഡികെയറും സംയുക്തമായി പുറങ്ങ് മേഖലയില്‍ പർച്ചേഴ്സ് കൂപ്പൺ വിതരണം ചെയ്തു


എടപ്പാള്‍:ഒരു നാടിന് കൈത്താങ്ങായി പ്രവർത്തിക്കുന്ന നന്മ പ്രവാസി കൂട്ടായ്മ പുറങ്ങ് നന്മ മെഡികെയറും സംയുക്ത മായി പുറങ്ങ് മേഖലയിലെ ആറ് വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം കുടുബങ്ങൾക്കുള്ള പർച്ചേഴ്സ് കൂപ്പൺ വിതരണോൽഘാടനം നന്മ മെഡികെയർ ചെയർമാൻ അലിക്കുട്ടിയുടെ അധ്യക്ഷതയിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സമീറ ഇലയെടത്ത് നിർവഹിച്ചു.ചടങ്ങിൽ  14,16,17,18,19,1 എന്നീ വാർഡ് മെമ്പർമാരായ  ബീന ടീച്ചർ കെഎ ബക്കർ നിഷാദ് അബൂബക്കർ കെകെ അബ്ദുൽഗഫൂർ ടിവി അബ്ദുൽഅസീസ് ബൾക്കീസ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പുറങ്ങ് ഡിവിഷൻ മെമ്പർ കെസി ശിഹാബ് നന്മ പ്രവാസി കൂട്ടായ്മ മുഖ്യ രക്ഷധികാരി  ടികെ ഇസ്മായിൽ ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ്‌ പൂച്ചാമം എന്നിവർ ആശംസകളർപ്പിച്ചു.നന്മയുടെയും മെഡികെയറിന്റെയും അംഗങ്ങളായ ടിവി താജുദ്ധീൻ ഫസൽ തടത്തിൽ ജനാർദ്ദനൻ സമദ് കടവ് സലാം പുറങ്ങ് നാസർ അറക്കൽ RRT വളന്റിയർ മാരായ ഷെമീം പുറങ്ങ് നിസാം പള്ളിപ്പടി ഷഹീർ പടിഞ്ഞാറ്റ്മുറി ഫാരിസ് പള്ളിപ്പടി എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ നന്മമെഡികെയർ കൺവീനർ വിപി ഹസ്സൻ എട്ട് വർഷത്തോളമായി നാട്ടിലും വിദേശത്തുമായി നടത്തിവന്ന ഇത് വരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു.നന്മ ട്രഷറർ വിപിൻ കണ്ണത്ത് നന്ദിയും പറഞ്ഞു