29 March 2024 Friday

ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’ മറുപടിയുമായി ബാബു ആന്റണി

ckmnews

ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’ മറുപടിയുമായി ബാബു ആന്റണി


ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന വിമർശനത്തില്‍ മറുപടിയുമായി നടൻ ബാബു ആന്റണി. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു താഴെയാണ് ചാർമിളയെ പരാമർശിച്ച് കമന്റ് വന്നത്. ‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആളുടെ കമന്റ്. ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് തിരിച്ചുചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെടുന്നു.

സിദ്ദിഖിന്റെ ചോദ്യം: ‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി–ചാര്‍മിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’

ബാബു ആന്റണിയുടെ മറുപടി: ‘താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’