24 April 2024 Wednesday

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് സംഭാവന ചെയ്തു.

ckmnews

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് സംഭാവന ചെയ്തു.


ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ ആലങ്കോട് യൂനിറ്റ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് സമാഹാരിച്ച സംഖ്യ സംഭാവന ചെയ്തു.പൊന്നാനി എം.എൽ.എ, പി. നന്ദകുമാർ സംഭാവന ഏറ്റുവാങ്ങി.യൂനിയൻ യൂനിറ്റ് പ്രസിഡണ്ട് ടി.കൃഷ്ണൻ നായർ തുക കൈമാറി. പെരുമ്പടപ്പ് ബ്ലോക്ക് സെക്രട്ടറി പി.എം.കെ. ഉണ്ണി, പെരുമ്പടപ്പ് ബ്ലോക്ക്  പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.രാമദാസ്, യൂനിറ്റ് സെക്രട്ടറി ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ, ട്രഷറർ എ.വി.ദിവാകരൻ എന്നിവർ, 

പി.എം. സതീശൻ  സംബന്ധിച്ചു.