28 March 2024 Thursday

ചങ്ങരംകുളം ടൗണില്‍ നടപ്പാതയില്‍ സ്ളാബുകള്‍ ഇളകിക്കിടക്കുന്നത് ഭീഷണി ഉയര്‍ത്തുന്നു കുട വച്ച് അപകട സൂചന നല്‍കി നാട്ടുകാര്‍

ckmnews

ചങ്ങരംകുളം ടൗണില്‍ നടപ്പാതയില്‍ സ്ളാബുകള്‍ ഇളകിക്കിടക്കുന്നത് ഭീഷണി ഉയര്‍ത്തുന്നു


കുട വച്ച് അപകട സൂചന നല്‍കി നാട്ടുകാര്‍


ചങ്ങരംകുളം ടൗണില്‍ നടപ്പാതയില്‍ സ്ളാബുകള്‍ ഇളകിക്കിടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു.ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ ടാകസി സ്റ്റാൻഡിന് സമീപത്താണ് നടപ്പാതയിലെ സ്ളാബിന് വലിയ വിടവ്  കാൽനട യാത്രക്കാർക്ക്  ഭീഷണിയാകുന്നത്.


അൺ ലോക് കഴിഞ്ഞ് പൊതു ജനം നിരത്തുകളിൽ ഇറങ്ങുന്ന സാഹചര്യത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ കാൽനട യാത്രക്ക് ഭീഷണിയാകും


നിലവിൽ നാട്ടുകാര്‍ കുട വെച്ച് അപായസൂചന നൽകിയിട്ടുണ്ടെങ്കിലും പലയിടത്തും ഇത്തരത്തില്‍ സ്ളാബുകള്‍ ഇളകിക്കിടക്കുന്നതായും അധികൃതർ ഉടൻ നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.