29 March 2024 Friday

ശവം മണക്കുന്ന ഒറ്റ ഇതളുള്ള ഭീമന്‍ പുഷ്​പം; അപൂര്‍വങ്ങളില്‍ അപൂര്‍വമായി വിരിയുന്ന പൂവ്​ കാണാനെത്തിയത്​ ആയിരങ്ങള്‍

ckmnews

സു​മാത്രന്‍ ദ്വീപില്‍ കണ്ടുവരുന്ന അഴകിയ മാംസത്തിന്‍റെ ഗന്ധമുള്ള ഭീമന്‍ പുഷ്​പം. ​ഗന്ധത്തിന്‍റെ പ്രത്യേകതകൊണ്ടുതന്നെ വിളിക്കുന്നത്​​ 'ശവ പുഷ്​പ'മെന്നും. അപൂര്‍വമായി മാത്രം കണ്ടുവരുന്ന പുഷ്​പ​ം വിരിഞ്ഞത് ​പോളണ്ട്​​ വാര്‍സോയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും. മണിക്കൂറുകള്‍ കാത്തുനിന്നാണ്​ സഞ്ചാരികള്‍ പൂവ്​ വിരിയുന്നത്​ കണ്ടത്​. വാര്‍ത്തയറിഞ്ഞ്​ വിരിഞ്ഞ പൂവ്​ കാണാനായി നിരവധി പേര്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക്​ ഒഴ​ുകിയെത്തുകയും ചെയ്​തു. സുമാത്രന്‍ പ്രദേശത്താണ്​ ഈ പുഷ്​പം കണ്ടുവരുന്നത്​. പേര്​ ടൈറ്റന്‍ ആരം. മാംസം ഭക്ഷിക്കുന്ന പ്രാണികളെ പരാഗണത്തിനായി ആകര്‍ഷിക്കുന്ന ഈ പുഷ്​പം വിരിഞ്ഞ്​ ഒരു ദിവസത്തിനകം വാടുകയും ചെയ്യും. ഞായറാഴ്ച വിരിഞ്ഞ പൂവ്​ തിങ്കളാഴ്ച വാടിയിരുന്നു.

അസാധാരണ ഗന്ധം മൂലം പലരും പൂവ്​ നേരിട്ട്​ കാണാനെത്താന്‍ വിസമ്മതിച്ചതായും വാര്‍സോ യൂനിവേഴ്​സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അധികൃതര്‍ പറയുന്നു. പലരും യൂനിവേഴ്​സിറ്റിയുടെ ലൈവ്​ പരിപാടിയിലൂടെയാണ്​ പൂവിനെ ആസ്വദിച്ചത്​.
ആയിരക്കണക്കിന്​ പേര്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും വരിയായി നിന്ന്​ പൂവ്​ കാണാനെത്തിയിരുന്നതായി യൂനിവേഴ്​സിറ്റി പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്​പങ്ങളിലൊന്നാണ്​ ടൈറ്റന്‍ ആരത്തി​േന്‍റത്​. ഒറ്റ ഇതളില്‍ വിരിയുന്ന കൂറ്റന്‍ പുഷ്​പം. 10 അടിയോളം ഉയരമുണ്ടാകും ഇതിന്‍റെ പൂവിന്​ മാത്രം. ഒറ്റ വലിയ ഇതളിന്​ നടുവിലായി പച്ച നിറത്തിലുള്ള വലിയ മുകുളവുമുണ്ടാകും. അപൂര്‍വങ്ങളില്‍ അപൂര്‍വവും പ്രവചനാതീതവുമാണ്​ ഇതിന്‍റെ വിരിയല്‍.

2016ല്‍ ന്യൂയോര്‍ട്ട്​ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഈ പൂവ്​ വിരിഞ്ഞിരുന്നു. സു​മ​​ാത്രയിലെ മഴക്കാടുകളില്‍ കണ്ടുവരുന്ന ഈ ചെടി വനനശീകരണം മൂലം വംശനാശത്തിന്‍റെ വക്കിലാണ്​. ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഇവ സംരക്ഷിച്ചുപോരുന്നു.