24 April 2024 Wednesday

ലോക രക്തദാതൃദിനം വിവിധ പരിപാടികളുമായി ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി

ckmnews

ലോക രക്തദാതൃദിനം  വിവിധ പരിപാടികളുമായി ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി

                                   മലപ്പുറം :  'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ' എന്നുള്ളതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം . ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ താലൂക്ക് കമ്മിറ്റികൾ ബോധവൽകരണ ക്ലാസുകളും ഇൻ ഹൗസ് രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചു . സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത , മഹത്ത്വം എന്നിവയെ കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുന്ന രീതിയിലാണ് കോവിഡ് മഹാമാരിയുടെ ലോക്ക് ഡൗണിലും ബി ഡി കെ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നത് . പൊന്നാനി, തിരൂർ, തിരൂരങ്ങാടി , ഏറനാട്, പെരിന്തൽമണ്ണ തുടങ്ങിയ താലൂക്കുകളിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ ഇൻ ഹൗസ് ക്യാമ്പുകളും വിദ്യാലയങ്ങളിലേയും കോളേജുകളിലേയും  വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.  ബിഡികെ കോഡിനേറ്റർമാരായ വിനീഷ് വൈക്കത്തൂർ, വിനീത് ദേവദാസ് , ബിപിൻ ചന്ദ്രൻ , അരുൺ മഞ്ചേരി, ഹിജാസ് മാറഞ്ചേരി, ബുഷൈർ ചാപ്പനങ്ങാടി.തുടങ്ങിയവർ വെബിനാറുകളിലൂടെ രക്തദാന രംഗത്തേക്ക് യുവ ഹൃദയങ്ങളെ കീഴടക്കി. മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക്, തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക്, എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് ബാങ്ക്, പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ബ്ലഡ് ബാങ്ക് , മിംസ് കോട്ടക്കൽബ്ലഡ് ബാങ്ക് .തുടങ്ങിയ ബ്ലഡ് ബാങ്കുകളിൽ നിരവധി പേർ രക്തദാനം നിർവ്വഹിച്ചു. ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന,ആദ്യ രക്തദാന  ക്യാമ്പയിനും തുടക്കം കുറിച്ചു. 18 വയസ്സു തികഞ്ഞ പുരുഷനും സ്ത്രീക്കും രക്തദാനം ചെയ്യാം. ബി ഡി കെ ജില്ലാ താലൂക്ക് ഭാരവാഹികളുടെ നേതൃത്ത്വത്തിലായിരുന്നു രക്തദാതൃ ദിനം ആചരിച്ചത്