18 April 2024 Thursday

ടീം ഇആര്‍എം നൂറിൽപരം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും അഞ്ഞൂറ് നോട്ടുബുക്കുകളും വിതരണം ചെയ്തു

ckmnews

ടീം ഇആര്‍എം നൂറിൽപരം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും അഞ്ഞൂറ് നോട്ടുബുക്കുകളും വിതരണം ചെയ്തു


എരമംഗലം:സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ എരമംഗലത്തെ നിറ സാന്നിധ്യമായ Team ERM ഇരുപത് കുടുംബങ്ങൾക്കായി

നൽകി വരുന്ന ക്ഷേമ പെൻഷൻ തുടർച്ചയായി മൂന്ന് വർഷം പിന്നിട്ട സാഹചര്യത്തിൽ നൂറിൽപരം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകളും അഞ്ഞൂറ് നോട്ടുബുക്കുകളും വിതരണം ചെയ്തു.വരും ദിവസങ്ങളിൽ തവനൂർ അനാഥ അഗതി മന്ദിരങ്ങളിലേക്ക് കോവിഡ് സാമഗ്രികളുടെയും ഭക്ഷണ വിതരണവും നടത്തുമെന്ന് ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചു.Team ERM അംഗങ്ങളായ അൻവർ കെവി ജിഷാദ് ഒലിയിൽ , റഫീഖ് പുഴക്കര , മനോജ്കോനശ്ശേരി, സുരേഷ് പൂങ്ങാടൻ, റിനീഷ് കോടത്തൂർ, രാജൻ പയ്യപ്പുള്ളി , പ്രഗിലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.