24 April 2024 Wednesday

പണം ഈടാക്കി ഹരം പിടിപ്പിക്കുന്ന സെക്സ് ചാറ്റ്; ഇരുപത്തിയാറുകാരൻ തട്ടിയത് ലക്ഷങ്ങൾ.

ckmnews

പണം ഈടാക്കി ഹരം പിടിപ്പിക്കുന്ന സെക്സ് ചാറ്റ്; ഇരുപത്തിയാറുകാരൻ തട്ടിയത് ലക്ഷങ്ങൾ.



മലപ്പുറം: സ്ത്രീകളുടെ പേരി‍ൽ ഓൺലൈൻ വഴി അശ്ലീല ചാറ്റിങ് നടത്തി ‌‌‌‌പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ. പെരിന്തൽമണ്ണ കുന്നക്കാവിലെ പാറക്കൽ അബ്ദുൽ സമദിനെ (26) ആണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ വഴി സ്ത്രീകളുടെ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത് പ്രലോഭിപ്പിച്ചാണ് ആളുകളെ പ്രതി വലയിലാക്കിയത്. 2018 ഡിസംബർ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 19 ലക്ഷം രൂപയോളം പ്രതി ഇത്തരത്തിൽ സമ്പാദിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ചാറ്റിങ് ആപ്പുകൾ വഴി കൂടുതൽ ചിത്രങ്ങളും നഗ്നവിഡിയോകളും അയയ്ക്കാമെന്ന് അറിയിച്ചശേഷം ആവശ്യക്കാർക്കു വാട്സാപ് നമ്പർ നൽകും. വാട്സാപ് വഴി ബന്ധപ്പെടുമ്പോൾ വിഡിയോ കോൾ, വോയ്സ് കോൾ, ചാറ്റിങ് തുടങ്ങിയവയ്ക്ക് പണം ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ട് നമ്പറും നൽകും. ചിലർ പരീക്ഷണത്തിനായി ചെറിയ തുക അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ ഏതെങ്കിലും സ്ത്രീയുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് കബളിപ്പിക്കുകയാണു ചെയ്യുക. വിഡിയോ ചാറ്റിന് 2000 രൂപ വരെ ആവശ്യപ്പെടും. ഈ തുക പ്രതിയുടെ അക്കൗണ്ടിൽ കയറിയാൽ ആവശ്യക്കാരനെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു മുങ്ങും. മലപ്പുറം സിഐ എ.പ്രേംജിത്ത്, എസ്ഐമാരായ സംഗീത് പുനത്തിൽ, ഇന്ദിരാമണി, എസ്പിസിഒ ഹമീദലി, സിപിഒമാരായ ഹരിലാൽ, ദിനു, ഷൈജൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.