19 April 2024 Friday

കൊല്ലത്ത്‌ ഷോക്കേറ്റ് ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു

ckmnews

കൊല്ലത്ത്‌ ഷോക്കേറ്റ് ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു


കൊല്ലം: പ്രാക്കുളത്ത് മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം താമസിക്കുന്ന ഓട്ടോഡ്രൈവറായ സന്തോഷ് (48), ഭാര്യ റംല(40), അയല്‍വാസി ശ്യാംകുമാര്‍(35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രിക് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് റംലയ്ക്ക് ഷോക്കേറ്റത്. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനും അയല്‍വാസിക്കും ഷോക്കേറ്റത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി