18 April 2024 Thursday

കനത്ത കാറ്റും മഴയുംപാലപ്പെട്ടി അമ്പലക്കടവിൽ നമസ്കാരപ്പള്ളിയുടെ മുകൾ ഭാഗം പൂർണ്ണമായും തകര്‍ന്നു

ckmnews

കനത്ത കാറ്റും മഴയുംപാലപ്പെട്ടി അമ്പലക്കടവിൽ നമസ്കാരപ്പള്ളിയുടെ മുകൾ ഭാഗം പൂർണ്ണമായും തകര്‍ന്നു


എരമംഗലം:കനത്ത കാറ്റും മഴയുംപാലപ്പെട്ടി അമ്പലക്കടവിൽ നമസ്കാരപ്പള്ളിയുടെ മുകൾ ഭാഗം പൂർണ്ണമായും തകര്‍ന്നു.ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിലും, കാറ്റിലുമാണ് കനോലി കനാലിൻ്റെ അടുത്ത് അയിരൂർ -സെന്ററിൽ നിന്നും പാലപ്പെട്ടിയിലേക്ക് പോവുന്ന വഴിയിൽ പാലപ്പെട്ടി അമ്പലക്കടവിൽ സ്ഥിതി ചെയ്യുന്ന നമസ്കാരപ്പള്ളിയുടെ മുകൾ ഭാഗം പൂർണ്ണമായും തകര്‍ന്നത്, മററു ഭാഗങ്ങളും ഭാഗികമായും തകർന്നിട്ടുണ്ട്.  ലോക് ഡൗൺ നിയന്ത്രണമുള്ളതിനാൽ ആളുകൾ പള്ളിയിൽ വരാത്തത് കൊണ്ട് ആളപായമുണ്ടായില്ല. ഏകദേശം 3 ലക്ഷം രൂപയുടെ നാശനഷ്ടം വന്നതായി മഹല്ല് സെക്രട്ടറി ഒ.കെ.മുഹമ്മദ് പറഞ്ഞു.