28 March 2024 Thursday

വീട്ടിലേക്ക് റോഡ് ഇല്ല:കോവിഡ് രോഗിയെ താങ്ങിയെടുത്ത് വാഹനത്തിലെത്തിച്ച് സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍

ckmnews

വീട്ടിലേക്ക് റോഡ് ഇല്ല:കോവിഡ് രോഗിയെ താങ്ങിയെടുത്ത്  വാഹനത്തിലെത്തിച്ച് സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്തിലെ അഞ്ച് വീട്ടിലേക്ക് റോഡ് ഇല്ലാത്തത്  ദുരിതമാകുന്നു ഇവിടെ  കോവിഡ് പോസ്റ്റീവായ കുടുംബത്തിലെ  പ്രായമായ അമ്മയെ  വീട്ടിൽ നിന്ന് കൈളിലേന്തി സാന്ത്വനം പ്രവർത്തകർ വാഹനത്തിൽ എത്തിച്ചു.കഴിഞ്ഞ ദിവസം ഇവിടെ രണ്ട് വീടുകളിലായി ഏഴ്   പേർക്കാണ് കോവിഡ് പോസ്റ്റീവായത്.രോഗത്തിൻ്റെ  മറ്റു വിഷഷമതകളുള്ള നാലു പേരിൽ പ്രായമായ അമ്മക്ക് നടക്കാൻ കഴിയാതെ വന്നതോടെയാണ് ആരോഗ്യ പ്രവർത്തകർ പ്രസിഡൻറ് എ വി സന്ധ്യയെ  വിവരം അറിയിച്ചത്. തുടർന്ന് എസ് വൈ എസ് സാന്ത്വനം വളണ്ടിയർ

മേധാവി ലത്തീഫ് പി.പി ഇ കിറ്റ് അണിഞ്ഞ്  അമ്മയെ താങ്ങിയെടുത്ത് വാഹനത്തിലെത്തിച്ചു.


രോഗികളെ എല്ലാവരേയും പട്ടാമ്പി കോവിഡ് സെൻ്ററിലേക്ക് മാറ്റി.


വർഷങ്ങളായി പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഈ പ്രദേശത്തെ അഞ്ച് വീടുകളിലേക്ക് എത്തിച്ചേരുവാൻ ഏറെ ദുരിതമാണ് .


 മഴ ശക്തമായാൽ  വെള്ളക്കെട്ടും രൂക്ഷമാണ്. വീടുകളിലെ പ്രായമായവർ , കുട്ടികൾ  എന്നിവർക്ക് അടിയന്തിര ഘട്ടങ്ങളിൽ  റോഡിലേക്ക്  എത്തുവാനുള്ള യാത്ര ദുഷ്കരമാണ്.


റോഡ്  സഞ്ചാരയോഗ്യമാക്കണമെന്നാണ് ഇവിടെ  താമസിക്കുന്നവരുടെ പ്രധാന  ആവശ്യം.