16 April 2024 Tuesday

എടപ്പാളിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലെ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്

ckmnews


എടപ്പാൾ: കൊറോണ നിരീക്ഷണ കേന്ദ്രത്തിലെ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എടപ്പാൾ സ്വദേശികളെയായിരുന്നു നിരീക്ഷണാടിസ്ഥാനത്തിൽ എടപ്പാളിലെ കോവിഡ് സെന്ററിൽ താമസിപ്പിച്ചിരുന്നത്. മുൻ കരുതലിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഇത് ഏറെ ആശ്വാസകരമാണന്ന് പ്രസിഡന്റ് പി പി ബിജോയ് പറഞ്ഞു. തുടർ നടപടിക്ക് ശേഷം സ്വന്തം വീടുകളിലേക്ക് മാറാനുള്ള സൗകര്യം ഉടൻ ഉണ്ടാകുമെന്നാണ് സൂചന