20 April 2024 Saturday

ചേകനൂർ എ.ജെ ബി സ്കൂളിൽ കെ ജി പ്രവേശനോത്സവം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ : ചേകനൂർ എ ജെ ബി സ്കൂളിലെ കെ ജി വിഭാഗം പ്രവേശനോത്സവം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  മജീദ് കഴുങ്ങിൽ ഉദ്ഘാടന ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ശ്രീജ പാറക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബഷീർ കക്കിടിക്കൽ.പി ടി എ പ്രസിഡണ്ട് ഷറഫുദ്ധീൻ,പ്രധാനാധ്യാപിക സലീമ ടീച്ചർ.സ്റ്റാഫ് സെക്രട്ടറി ടി പി അനിൽ മാസ്റ്റർ , കെ. ഡി അഹന്യ  ടീച്ചർ  ,മുസീന ടീച്ചർ എന്നിവർ പ്രസംഗിച്ചു. തുടർന്നു വിദ്യാർത്ഥികളുടെ കാലപരിപാടികൾ നടന്നു