29 March 2024 Friday

കുവൈറ്റില്‍ വിശ്രമമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ചങ്ങരംകുളം സ്വദേശി

ckmnews



ചങ്ങരംകുളം:കുവൈറ്റില്‍ വിശ്രമമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ചങ്ങരംകുളം മാന്തടം സ്വദേശി ഷംസീര്‍ ബാബു.വര്‍ഷങ്ങളായി കുവൈറ്റിലെ മലയാളികള്‍ക്കിടയിലും നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും വിശ്രമമില്ലാത്ത പ്രവര്‍ത്തനം നടത്തുന്ന ഷംസീര്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തന മേഖലയില്‍ നടത്തിയ ഇടപെടല്‍ സുഹൃത്ത് സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെച്ചതോടെയാണ് ഷംസീര്‍ ബാബുവിന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനം നാട്ടിലും ചര്‍ച്ചയാവുന്നത്.സുഹൃത്ത് സാഗര്‍ എഴുതിയ കുറിപ്പ് ഇങ്ങനെ...

കുവൈത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവപെടുന്നവരുടേ ഒരു അത്താണിയാണ് സംസീർക്ക...

ഇങ്ങനേ ഒരു കുറിപ്പെഴുതാനുണ്ടായ കാരണം അദ്ധേഹത്തിന്റെ കാരുണ്യത്തിന്റെ സ്നേഹ സ്പർശം തൊട്ടറിഞ്ഞ നിമിശമായിരുന്നു ഇന്നലെ..കുറച്ച്‌ ദിവസങ്ങളായി ഷുഗറിന്റെ മെഡിസിൻ കഴിഞ്ഞിട്ട്‌

ഒരു സഹോദരൻ ബന്ധപെട്ടിരുന്നു അവർക്ക്‌ ഹോസ്പിറ്റലിൽ പോയി ഡോക്ടറേ കാണാനുള്ള പ്രയാസമാണ് കാരണം അവിടെ കോറോണ പേഷ്യൻസിനല്ലാതെ മറ്റൊരാള്‍ക്കും അപോയ്‌മന്റ്‌ കിട്ടുന്നില്ല

സഹോദരനെ എങ്ങനെ സഹായിക്കാന്‍ കഴിയും എന്നാലോചിച്ചപ്പോഴാണ് സംസീർക്കയെയും കുവൈത്തിലെ സമാനതകളില്ലാത്ത ആദ്ധേഹത്തിന്റെ പ്രവർത്തനത്തേയും പറ്റി ഓർമ്മവന്നത്‌ ..പിന്നെ ഓന്നും ആലോചിച്ചില്ല.വാട്സാപ്പിൽ അദ്ധേഹത്തെ ബന്ധപെട്ടു.പിന്നീടത്‌ ബോട്ടിമിനുവഴിമാറി..എന്നോട്‌ ഫോൺ കട്ട്‌ ചെയ്യാൻ പറഞ്ഞു.പത്ത്‌ മിനിറ്റ്‌ തികയും മുമ്പ് 

അദ്ധേഹം ഈ കർഫ്യു സമയത്തും അവരെ ഹേസ്പിറ്റലിൽ എത്തിക്കുകയായിരുന്നു...

യുഎയി യില്‍ കഴിയുന്ന ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശിയായ സാഗര്‍ കുവൈറ്റില്‍ കഴിയുന്ന ഷംസീര്‍ ബാബുവിന്റെ നന്മ നിറഞ്ഞ പ്രവൃത്തിയെ പ്രശംസിച്ച് എഴുതിയ കുറിപ്പിന് സോഷ്യല്‍ മീഡിയകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.