29 March 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലെ എറണാംകുളം കുടുംബ യൂണിറ്റ് കിറ്റുകളും ,മെഡിക്കൽ ഉപകരണങ്ങളും വിതരണം നടത്തി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലെ എറണാംകുളം കുടുംബ യൂണിറ്റ് കിറ്റുകളും ,മെഡിക്കൽ ഉപകരണങ്ങളും വിതരണം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻറ്  സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള  എറണാകുളം കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ  യുണിറ്റിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റും,മെഡിക്കൽ ഉപകരണങ്ങളും വിതരണം നടത്തിയത് കോവിഡ് കാലത്തെ കരുതലിൻ്റെ മാതൃകയായി.ചാലിശ്ശേരി ഇടവകയിൽ നിന്ന് ഉപജീവന മാർഗ്ഗത്തിനായി എത്തിയ ഇരുപത്തിയെട്ട്  കുടുംബങ്ങളിൽ നിന്നായി  നൂറ്റമ്പത്തോളം  അംഗങ്ങളാണ്  എറണാകുളത്ത് താമസിക്കുന്നത്.2001 ലാണ്  സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് കുടുംബ യൂണിറ്റ് ആരംഭിച്ചത്.ഫാ.ജെക്കബ് കക്കാട്ട് യൂണിറ്റ്  പ്രസിഡൻറായി പ്രവർത്തിക്കുന്നു.രണ്ട് പതിറ്റാണ്ട് പിന്നിടുന്ന യൂണിറ്റിൻ്റെ നേതൃത്വത്തിൽ 

അനാഥല സന്ദർശനം , വിവാഹ സഹായം , സ്കോളർഷിപ്പുകൾ , രോഗികൾക്ക് വൈദ്യസഹായം .പഠനോപകരണ വിതരണം ,പ്രളയകാലത്ത് വിവിധ   സഹായം , തുടങ്ങി നിരവധി ജീവകാരുണ്യ പ്രവൃത്തനങ്ങളാണ് എറണാകുളത്തും ,ജന്മദേശമായ ചാലിശ്ശേരിയിലും നടക്കുന്നത്.ഒരു മാസത്തിലധികമായി കച്ചവട സ്ഥാപന അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് ഒരു കുടുംബത്തിന് വേണ്ടത്തായ  പലവ്യജ്ഞനകിറ്റും കൂടാതെ  ഓക്സിമീറ്റർ , തെർമോ മീറ്റർ ,സാനി റ്റെസർ ,മാസ്ക് തുടങ്ങിയ കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം നടത്തിയത്.കുടുംബയുണിറ്റ്  വൈസ് പ്രസിഡന്റ്‌ പി. കെ. ജിജു.കിറ്റിന്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.സെക്രട്ടറി പി.കെ. ശാമു  , ജോയ്‌ൻ്റ് സെക്രട്ടറി കെ.വി.ഷാജു , ട്രഷറർ എ.ഐ.ഡേവീസ്  ,

എക്സ്ക്യൂട്ടീവ് അംഗങ്ങളായ കെ.പി.സജി ,സി.വി.സാബു ,  ജോബി ജോൺ അരിമ്പൂർ  ,  ജോമോൻ കെ. സൈമൺ എന്നിവർ നേതൃത്വം നൽകി.