28 March 2024 Thursday

അൽ ഫലാഹ് സ്കൂളിൽ അൽബീറ് കെജി പ്രവേശനോത്സവം സംഘടിപ്പിച്ചു.

ckmnews

അൽ ഫലാഹ് സ്കൂളിൽ അൽബീറ് കെജി പ്രവേശനോത്സവം സംഘടിപ്പിച്ചു.


ചങ്ങരംകുളം:കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കിഴിൽ പ്രവർത്തിക്കുന്ന അൽബീറ് ഇസ്ലാമിക് പ്രീ സ്കൂളിലെയും സ്കൂൾ കെ ജി വിഭാഗത്തിലെയും പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിക്കപ്പെട്ടു.ചടങ്ങിൽ അൽ ഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ സഫ്‌വാൻ നദ്‌വി അധ്യക്ഷത വഹിച്ചു. എസ് കെ ജെ എം നന്നമുക്ക് റെയ്ഞ്ച് പ്രസിഡന്റ് മൊയ്‌ദീൻ മുസ്‌ലിയാർ ഉദ്ഘാടന കർമം നിർവഹിച്ചു. കടക്കൽ അബ്ദുൽ അസീസ് മൗലവി മുഖ്യാഥിതി ആയി. സ്കൂൾ പ്രിൻസിപ്പൽ ഡോ :ആർ അനുകൃഷ്ണൻ ആർ ,അൽ ഫലാഹ് ട്രസ്റ്റ് രക്ഷധികാരി പി ബാവാഹാജി,അൽ ഫലാഹ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ഫാറൂഖ് തലാപ്പിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ സി കെ ബാപ്പിനു ഹാജി, അധ്യാപകരായ ഇബ്രാഹിം മാസ്റ്റർ അമയിൽ, എം എസ് ഹെഡ് റഫീഖ് മൗലവി, സ്റ്റാഫ്‌ സെക്രട്ടറി സി ഷാഫി വാഫി, പൂർവ്വ വിദ്യാർത്ഥി മുഫീദ സി കെ, വിദ്യാർത്ഥികളായ മുഹമ്മദ്‌ ദിൽഷാദ് കെ എസ്, മുഹമ്മദ്‌ ഹാഷിം ടി യൂ, ഹംദാൻ ഷമീർ മുഹമ്മദ്‌, ഫാത്തിമ നേഹ, ആയിഷ ഹാൻഫ, ഫാത്തിമ്മ ഹന്നാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഓൺലൈൻ കാലത്ത് എങ്ങനെയെല്ലാം വിദ്യാർത്ഥികളെ പഠനത്തിന് സജ്ജമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത മനഃശാസ്ത്രഞ്ജൻ ഡോ. കെ ടി കാമാലുദീൻ രക്ഷകർത്താക്കളുമായി സംവദിച്ചു.ചടങ്ങിന് സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ നന്ദി അറിയിച്ചു.