19 April 2024 Friday

ലോക്ക്ഡൗണിനിടെ പോലീസ് പിടിച്ചെടുത്തത് നൂറ് കണക്കിന് വാഹനങ്ങള്‍ വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ തുരുമ്പെടുത്ത് നശിക്കുന്നതായും പരാതി

ckmnews

ലോക്ക്ഡൗണിനിടെ പോലീസ് പിടിച്ചെടുത്തത് നൂറ് കണക്കിന് വാഹനങ്ങള്‍


വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ തുരുമ്പെടുത്ത് നശിക്കുന്നതായും പരാതി


ചങ്ങരംകുളം:ലോക്ക്ഡൗണിനിടെ പോലീസ് പിടിച്ചെടുത്ത നൂറ് കണക്കിന് വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ തുരുമ്പെടുത്ത് നശിക്കുന്നതായി പരാതി.കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചും സത്യവാങ് മൂലം കയ്യില്‍ കരുതായും പുറത്തിറങ്ങിയ നിരവധി ബൈക്കുകളാണ് പരിശോധനയില്‍ പോലീസ് പിടികൂടിയത്.പിഴ അടപ്പിച്ച ശേഷം വാഹനങ്ങള്‍ സ്റ്റേഷനില്‍ പിടിച്ചിടുകയാണ് ചെയ്തിരുന്നത്.ലോക്ക് ഡൗണ്‍ തീര്‍ന്നതിന് ശേഷം മാത്രമെ വാഹനങ്ങള്‍ വിട്ട് കൊടുക്കൂ എന്നത് കൊണ്ട് തന്നെ  പിടിച്ചെടുത്ത ബൈക്കുകള്‍ തിരിച്ചെടുക്കാന്‍ ലോക്ക്ഡൗണ്‍ തീരാന്‍ കാത്തിരിക്കുകയാണ് ഉടമകള്‍.എന്നാല്‍ ലോക്ക്ഡൗണ്‍ അനന്തമായ നീണ്ടതോടെ മാസങ്ങളായി സ്റ്റേഷനില്‍ തടഞ്ഞ് വച്ച ബൈക്കുകള്‍ മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുകയാണെന്നും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലീസ് സംവിധാനം ഒരുക്കണമെന്നുമാണ് ഉടമകള്‍ പറയുന്നത്.ജോലിക്ക് പോവുന്നവരുടെയും മറ്റു അത്യാവശ്യ ആശുപത്രി ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരുടെയും വാഹനങ്ങള്‍ വരെ സത്യവാങ് മൂലം ഇല്ലാത്തതിന്റെ പേരില്‍ പിടിച്ചെടുത്തിട്ടുണ്ട്.വാഹനങ്ങള്‍ വിട്ട് കിട്ടാന്‍ കോടതിയെ സമീപിക്കാനും ചില വാഹന ഉടമകള്‍ ആലോചിക്കുന്നുണ്ട്.