25 April 2024 Thursday

വിശപ്പിൻ്റെ വിലയറിഞ്ഞു:ചാലിശ്ശേരി സ്വദേശി കോട്ടക്കാരൻ രാജുവിൻ്റെ ഉച്ചഭക്ഷണം വിതരണം തുടരുന്നു

ckmnews

വിശപ്പിൻ്റെ വിലയറിഞ്ഞു:ചാലിശ്ശേരി സ്വദേശി കോട്ടക്കാരൻ രാജുവിൻ്റെ  ഉച്ചഭക്ഷണം വിതരണം തുടരുന്നു.


ചങ്ങരംകുളം: കോവിഡ് ലോക് ഡൗണിൽ ചരക്ക് വാഹനത്തിലെ ഡ്രൈവർമാരുടെ വിശപ്പകറ്റാൻ നിങ്ങൾ ഭക്ഷണം കഴിച്ചുവോ എന്ന ചോദ്യം ഉയർത്തി  ഉച്ചഭക്ഷണം നൽകി ചാലിശ്ശേരി സ്വദേശി ചെറുവത്തൂർ കോട്ടക്കാരൻ രാജു വ്യതസ്ഥനാക്കുന്നു.ഹാർഡ് വെയർ സാധനങ്ങൾ കടകളിലേക്ക്  വാഹനത്തിലെത്തിച്ച് നൽകുന്ന രാജുവിന് യാത്രയിൽ  ഉച്ചഭക്ഷണം ലഭിക്കാതിരുന്നതാണ് ഇത്തരത്തിൽ ഒരു പുണ്യ പ്രവർത്തനം ചെയ്യുവാൻ  രാജുവിനെ പ്രേരിപ്പിച്ചത്.വെള്ളിയാഴ്ച തൊട്ട്  ഭക്ഷണം വിതരണം തുടങ്ങി

 സംസ്ഥാന പാത കടവല്ലൂരിൽ  വാഹനങ്ങളിലെ ആവശ്യക്കാർക്ക്  നാലു വിഭവങ്ങളടങ്ങിയ പൊതിച്ചോറും ഒരു ലിറ്റർ കുടിവെളളവുമാണ്   എഴുപത് പേർക്ക് സൗജന്യമായി നൽകുന്നത്.ഞായറാഴ്ച നൂറ് പേർക്കാണ് വിതരണം നടത്തുന്നത്.ചാലിശ്ശേരി അങ്ങാടി ഹെബ്രോൺ സ്ട്രീറ്റിലെ  എല്ലാവരും രാജുവിൻ്റെ സത്കർമ്മത്തിന് മികച്ച പിൻതുണയാണ് നൽകുന്നത്.വീടിനോട് ചേർന്ന് ഇതിനായി പുതിയ പാചകപുര  ഒരുക്കി രാവിലെ ആറിന് തുടങ്ങുന്ന പാചകത്തിന് സഹായിക്കുന്നത്  അയൽവാസികളാണ് .രാജുവിൻ്റെ ഉച്ചഭക്ഷണം തുടക്കം മുതൽ അത് വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനത്തിന് സമീപവാസികൾ സജീവമാണ് .തുടർ  ദിവസങ്ങളിലും ഭക്ഷണ വിതരണം  തുടരാനാണ് രാജു- ഭാര്യ ഷീല മക്കൾ ബിനു ,മരുമകൾ ബ്ലെസി ,പേരകുട്ടി സേറ എന്നിവരുടെ തീരുമാനം .ശനിയാഴ്ച അത് വഴി വന്ന ഹൈവേ പോലീസ് രാജുവിൻ്റെ ഭക്ഷണ വിതരണത്തെ അഭിനന്ദിച്ചു.വിശപ്പിൻ്റെ വിലയറിഞ്ഞ രാജു ഉപജീവന മാർഗ്ഗത്തിൽ നിന്ന് ലഭിക്കുന്ന  തൻ്റെ പക്കലുള്ളതിൽ  നിന്ന്  ആവശ്യക്കാർക്ക് അന്നം നൽകുന്നതിൽ സന്തോഷം  കണ്ടെത്തി കോട്ടക്കാരൻ രാജുവും കുടുംബവും ചാലിശ്ശേരി  ഗ്രാമത്തിന് നന്മയുടെ മാതൃകയാവുകയാണ്.