25 April 2024 Thursday

മാറുന്ന വിദ്യാഭ്യാസത്തിനും വിദ്യാർത്ഥികള്‍ക്കും ഒപ്പം രക്ഷിതാക്കളും മാറണം:.പി.കെ.അൻവർ നഹ

ckmnews

മാറുന്ന വിദ്യാഭ്യാസത്തിനും വിദ്യാർത്ഥികള്‍ക്കും ഒപ്പം രക്ഷിതാക്കളും മാറണം:.പി.കെ.അൻവർ നഹ


ദുബൈ:കാലാനുസൃതമായ വിദ്യഭ്യാസ മാറ്റങ്ങളിൽ വിദ്യാർത്ഥി സമൂഹം മാറി ചിന്തിക്കുമ്പോൾ രക്ഷിതാക്കളും അതിനനുസൃതമായി ഉയർന്നു ചിന്തിക്കേണ്ട കാലത്തിലൂടെ നമ്മൾ കടന്നു പോകുന്നതെന്ന് യു.എ.ഇ.കെ.എം.സി.സി.ജന:സെക്രട്ടറി പി.കെ.അൻവർ നഹ അഭിപ്രായപ്പെട്ടു.അറിയാനുള്ളത് മറ്റുള്ളവർ ചോദിക്കട്ടെ എന്ന് ചിന്തിച്ചു കാത്തിരുന്നു സമയം കളയാതെ സ്വയം ചേദിച്ചു മനസ്സിലാക്കി പ്രാർവർത്തികമാക്കുന്ന വിദ്യാർത്ഥി സമൂഹത്തെയാണ് സമകാലികതയിൽ നമുക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു.ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ചങ്ങരംകുളം ലെസ്സൻ ലെൻസ് ഗ്ലോബൽ കാമ്പസ്സുമായി ചേർന്ന് സംഘടിപ്പിച്ച EXIGENCE An Interactive Webinar On Visualising Your Career എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചടങ്ങിൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.പ്രസിഡൻ്റ് ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത അന്താരാഷ്ട്ര ട്രൈനർ, എമിറേറ്റ്സ് ഏവിയേഷനിലെ മുൻ വിദ്യാർത്ഥി ഡോ:മൻസൂർ അലി മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി.SSLC, +2 കഴിഞ്ഞ വിദ്യാർത്ഥികൾ ഭാവിയിൽ തെരഞ്ഞെ കോഴ്സുകളെ കുറിച്ചും, കോവിഡ് സാഹചര്യത്തിൽ അനുഭവിക്കുന്ന വ്യാകുലതകളും, ആശങ്കകളും പങ്ക് വെച്ച് രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കാളികളായ ഇൻ്റ്റാക്ഷൻ സെഷന് ലെസ്സൻ ലെൻസ് ഗ്ലോബൽ കാമ്പസ് ഡയരക്ടർ യഹിയ പറയിരിക്കൽ നേതൃത്വം നൽകി. ലെസ്സൻ ലെൻസ് ഗ്ലോബൽ കാമ്പസ് പ്രതിനിധികളായ ഷാനവാസ് വട്ടത്തൂർ, പി.സുരേഷ് കുമാർ, ഡോ: കെ.എം.ലമിയ കെ.എം.സി.സി.നേതാക്കളായ മുസ്തഫ തിരൂർ, കെ.പി.എ.സലാം, ആർ.ശുക്കൂർ,പി.വി.നാസർ, സിദ്ധീഖ് കാലൊടി, ഒ.ടി.സലാം,ഇ.ആർ.അലി മാസ്റ്റർ,കരീം കാലടി, ജൗഹർ മൊറയൂർ, ജലീൽ കൊണ്ടോട്ടി, എ.പി.നൗഫൽ,അബ്ദുൾ സലാം പരി, സൈനുദ്ദീൻ പൊന്നാനി, ബദറുദ്ദീൻ തറമ്മൽ,നാസർ കുറുമ്പത്തൂർ, ഫക്രുദ്ദീൻമാറാക്കര, ഫൈസൽ തെന്നല തുടങ്ങിയവർ നേതൃത്വം നൽകി. ഷിഹാബ് ഏറനാട് സ്വാഗതവും,ഷക്കീർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.