28 March 2024 Thursday

ഐഎന്‍സി പ്രവാസി കൂട്ടായ്മയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ചേര്‍ന്ന് മാസ്ക് വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:ഐഎന്‍സി പ്രവാസി കൂട്ടായ്മയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ചേര്‍ന്ന് ചേലക്കടവ് പ്രദേശത്ത് മാസ്ക് വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ്‌ നടപ്പിലാക്കുന്ന  

യൂത്ത് കെയറിന്റെ  കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചേലക്കടവ് പ്രദേശത്തെ വീടുകളിലും, കടകളിലും പ്രവര്‍ത്തകര്‍

മാസ്ക് വിതരണം നടത്തുന്നത്.വീണ്ടും കഴുകി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഉള്ള മാസ്കുകളുടെ    

വിതരണത്തിന്റെ ഉൽഘാടനം  

നന്നംമുക്ക് മണ്ഡലം കോൺഗ്രസ്സ് 

സെക്രട്ടറി രമേശ് ചേലക്കടവ് നിർവഹിച്ചു.റഹീം ചേലക്കടവ്,ഫൈസൽ കെ വി,പ്രേമൻ പി എം,ഹമീദ് പി സി,അഫ്നാസ് കെ വി,ഷെജീർ ടി വി,സതീഷ് കെ സി തുടങ്ങിയ പ്രവാസി കൂട്ടായ്മ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകര്‍

വിതരണതിന്ന് നേതൃത്വം നൽകി.ഇത്തരം

നന്മനിറഞ്ഞ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഐഎന്‍സി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് സെക്കീർ ടി.വി പറഞ്ഞു.