20 April 2024 Saturday

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’;ടിക്‌ടോക് താരത്തിന്റെ വീഡിയോകളുമായി ട്രോളര്‍മാര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ താരത്തെ പോലീസ് കുടുക്കിയത് 'പാസ്‌പോര്‍ട്ടില്‍

ckmnews

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’;ടിക്‌ടോക് താരത്തിന്റെ വീഡിയോകളുമായി ട്രോളര്‍മാര്‍ 


 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ താരത്തെ പോലീസ് കുടുക്കിയത്  'പാസ്‌പോര്‍ട്ടില്‍'


തൃശൂർ∙ ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വിഘ്നേഷ് കൃഷ്ണ പീഡനക്കേസിൽ അറസ്റ്റിലായതോടെ പഴയ പോസ്റ്റുകളും വിഡിയോകളും വീണ്ടും സൈബർ ഇടങ്ങളിൽ നിറയുകയാണ്. ‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയ പോസ്റ്റ് ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുകയാണ്. മുൻപ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.


വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നു യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് സിഐ എം.കെ. മുരളിയുടെ നിർദേശപ്രകാരം എസ്ഐ ഉദയകുമാർ, സിപിഒമാരായ അസിൽ, സജീവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

നീണ്ട നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ പൊലീസിന്റെ പിടിയിലായത്. ടിക് ടോക്കിലും മറ്റും അമ്പിളി എന്നറിയപ്പെടുന്ന വിഘ്നേഷ് സംഭവത്തിൽ കേസെടുത്തതോടെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വിദേശത്തേക്കു കടക്കാൻ ശ്രമിക്കവെയാണ് പൊലീസിന്റെ കെണിയിൽ അകപ്പെടുന്നത്. 

കഴിഞ്ഞ വർഷമാണ് സമൂഹമാധ്യമത്തിലുടെ പെൺകുട്ടിയുമായി അടുത്ത വിഘ്നേഷ് ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് പെൺകുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതോടെ ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്നാണ് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ പറയുന്നത്. 


പോക്സോ പ്രകാരം പൊലീസ് കേസെടുത്തതോടെ വിഘ്നേഷ് ഒളിവിൽ പോയി. തുടർന്ന് പ്രതി വിദേശത്തേക്കു കടക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും പാസ്പോർട്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് അറിഞ്ഞു. ഇതോടെ പാസ്പോർട്ട് വന്നിട്ടുണ്ടെന്ന കള്ളക്കഥ മെനഞ്ഞ പൊലീസ് ഇത് കൈപ്പറ്റാൻ വിഘ്നേഷിന്റെ വീട്ടുകാരെ അറിയിച്ചു. ഈ വിവരം അറിയിക്കാൻ പോയ പിതാവിനെ പിന്തുടർന്നാണ് പൊലീസ് വിഘ്നേഷിനെ കുടുക്കുന്നത്.