16 April 2024 Tuesday

എന്റെ നാളെ" പ്രകൃതി ബോധവൽക്കരണ ഹ്രസ്വ ചിത്രം പ്രേഷക പ്രശംസ പിടിച്ചു പറ്റുന്നു

ckmnews

*"എന്റെ നാളെ" പ്രകൃതി ബോധവൽക്കരണ ഹ്രസ്വ ചിത്രം പ്രേഷക പ്രശംസ പിടിച്ചു പറ്റുന്നു.*


എടപ്പാള്‍:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ്  യൂണിയൻ (KHSTU) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി *'ആവാസ വ്യവസ്ഥയുടെ വീണ്ടെടുപ്പ്'* എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ഏറെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് പൂക്കരത്തറ ദാറുൽ ഹിദായ വിദ്യാർത്ഥികൾ നിർമ്മിച്ച "എന്റെ നാളെ" എന്ന ഹ്രസ്വ ചിത്രം. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിന്റെ ഭാഗമായിട്ടാണ് ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്.

സയൻസ് ബാച്ച് വിദ്യാർത്ഥിനിയായ അനഘമോളുടേതാണ് ചിത്രത്തിന്റെ ആശയവും സംവിധാനവും.  ഹിബ അഷ്‌റഫ് , ആര്യ, അലീദ എന്നിവരാണ് അഭിനേതാക്കൾ. തമന്നമൻസൂർ,അനുശ്രീ തിലകൻ ,നാജിയ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു പുറത്തിറക്കിയ ഈ ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും സ്കൂള്‍ അംഗമായ പി. കെ നജീബാണ് നിർവ്വഹിച്ചിരിക്കുന്നത്.


പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കന്ററി സയൻസ് ബാച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച ഈ ചിത്രം നമ്മുടെ അശ്രദ്ധ മൂലം പ്രകൃതിയെ മലിനമാക്കപ്പെടാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലും, അതേസമയം വളർന്നു വരുന്നു തലമുറ പ്രകൃതിയോട് കാണിക്കുന്ന കരുതലും പ്രാധാന്യവുമാണ് തുറന്ന് കാട്ടുന്നത്. അലക്ഷ്യമായി നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നാളെയുടെ നാശത്തിന് കാരണമാവരുത്. ഉപയോഗ ശൂന്യമായ വസ്തുക്കൾ വേസ്റ്റ്ബിന്നിൽ തന്നെ നിക്ഷേപിക്കുന്ന നല്ല സംസ്കാരമാണ് അവനുവർത്തിക്കേണ്ടത് എന്ന് കൗതുകത്തോടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിലെ കഥാ പാശ്ചാത്തലം. ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിലെ കുഞ്ഞു കഥാപാത്രം  സമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശവും അതാണ്