29 March 2024 Friday

ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍; നെയില്‍ ആര്‍ട്ടിസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം

ckmnews

ജീവനുള്ള  മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍ നെയില്‍ ആര്‍ട്ടിസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം. നെയില്‍ ആര്‍ട്ട് ഫാഷന്‍ സ്റ്റേറ്റ്മെന്‍റിന്‍റെ ഭാഗമായി സെലിബ്രിറ്റികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പലവിധ പരീക്ഷണങ്ങളാണ് നെയില്‍ ആര്‍ട്ടില്‍ നടക്കുന്നത്. ജീവനുള്ള മീനുകളെ ഉപയോഗിച്ച് ദുബായിലെ നെയില്‍ ആര്‍ട്ട് സലോണായ നെയില്‍  സണ്ണി ചെയ്ത പുതിയ പരീക്ഷണത്തിന് പക്ഷേ രൂക്ഷ വിമര്‍ശനമാണ് കേള്‍ക്കുന്നത്.

അക്വേറിയം മാനിക്യൂര്‍ എന്ന് പേരിട്ട പുതിയ പരീക്ഷണത്തിലാണ് ജീവനുള്ള മീനുകളെ ഉപയോഗിച്ച് ഡിസൈനിന് അവസാന വട്ട മിനുക്കുപണി നടത്തുന്നത്. 1970കളില്‍ പ്രസിദ്ധമായിരുന്ന ഫിഷ് ടാങ്ക് പ്ലാറ്റ്ഫോം ഷൂവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് അക്വേറിയം മാനിക്യൂര്‍ എന്നാണ് നെയില്‍ സണ്ണി പറയുന്നത്. നഖത്തിലെ മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കി, നഖത്തിന് നീളം കൂട്ടാനുള്ള ഡിസൈന്‍ ഒട്ടിച്ച ശേഷമാണ് മീനിനെ ഉപയോഗിച്ചുള്ള ഫൈനല്‍ ടച്ച്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് രൂക്ഷമായ കമന്‍റുകളും അഭിനന്ദനവും നേരിടുന്നുണ്ട്. ഇത് ആദ്യമായല്ല ഇത്തരം വിചിത്ര ഐഡിയകള്‍ ഉപയോഗിച്ച് നെയില്‍ സണ്ണി വൈറലാവുന്നത്. നേരത്തെ ഓര്‍ഗാനിക് നെയില്‍ ആര്‍ട്ട് എന്ന മോഡലില്‍ ഉള്ളി ഉപയോഗിച്ചും പരീക്ഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് നെയില്‍ സണ്ണി.