25 April 2024 Thursday

ലോക്ക്ഡൗൺ കർശനം; കേരളത്തിലാകെ കടുത്ത നിയന്ത്രണങ്ങളുടെ മണിക്കൂറുകൾ, ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

ckmnews




തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇന്നും നാളെയും കർശന നിയന്ത്രണങ്ങളോടെയാകും നടപ്പാക്കുക. വെള്ളിയാഴ്ച ഇളവുണ്ടായിരുന്നെങ്കിലും ശനിയും ഞായറും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമാണ് നിയന്ത്രണങ്ങൾ. വ്യാഴാഴ്ച തന്നെ ഇത് സംബന്ധിച്ച പുതിയ മാർ​ഗനിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.

ഇന്നും നാളെയും ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ ഇനി അനുവ​ദിക്കൂ.  പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം.

ജൂൺ 16 വരെ നിലവിൽ കേരളത്തിൽ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടിപിആർ 13 നടുത്തേക്ക് എത്തുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്.