08 December 2023 Friday

മുസ്ലീം ലീഗ് സുരക്ഷ സ്കീം:പൊന്നാനി മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു

ckmnews

മുസ്ലീം ലീഗ് സുരക്ഷ സ്കീം:പൊന്നാനി മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു


പൊന്നാനി:മുസ്ലീം ലീഗിൻ്റെയും, പോഷക സംഘടനകളുടെയും ഭാരവാഹികളെയും,ജനപ്രതിനിധികൾ എന്നിവരെ അംഗങ്ങളാക്കി ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയുടെ രണ്ടാം വർഷത്തിൻ്റെ പൊന്നാനി നിയോജക മണ്ഡലം തല ഉദ്ഘാടനം മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് വി വി ഹമീദിനെ ആദ്യ അംഗമാക്കി ചേർത്ത് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അഹമ്മദ്‌ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് വട്ടത്തൂർ ,അഡ്വ: വി ഐ എം അഷ്റഫ് ,വി കെ എം ഷാഫി, വി പി ഹുസൈൻ കോയ തങ്ങൾ പങ്കെടുത്തു.