29 March 2024 Friday

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം 2021 ജൂൺ 13 മുതൽ 15 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.

ckmnews

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം


2021 ജൂൺ 13  മുതൽ 15 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.


*13-06-2021 മുതൽ 15-06-2021 വരെ: കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.*


*പ്രത്യേക ജാഗ്രത നിർദേശം*


*11-06-2021 മുതൽ 13-06-2021 വരെ:* അറബി കടലിൻറെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്  ഭാഗത്തും, ബംഗാൾ ഉത്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കി.മീ. വേഗതയിലും, ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിലും, അറബി കടലിൻറെ  വടക്കു ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


*14-06-2021:*  അറബി കടലിൻറെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്  ഭാഗത്തും, ബംഗാൾ ഉത്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കി.മീ. വേഗതയിലും,അറബി കടലിൻറെ  വടക്കു ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


*15-06-2021:*അറബി കടലിൻറെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്  ഭാഗത്തും, മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കി.മീ. വേഗതയിലും,  അറബി കടലിൻറെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക


*പുറപ്പെടുവിച്ച സമയം 11/06/2021, 01.30 PM*


*IMD-KSEOC-KSDMA*