28 March 2024 Thursday

ലക്ഷദ്വീപിന് ഐക്യദാർഡ്യം:ട്രേഡ് യൂണിയൻ സംയുക്ത സമിതി കേന്ദ്ര സർക്കാർ ഓഫീസിനു മുന്നിൽ ധർണ നടത്തി.

ckmnews

ലക്ഷദ്വീപിന് ഐക്യദാർഡ്യം:ട്രേഡ് യൂണിയൻ സംയുക്ത സമിതി കേന്ദ്ര സർക്കാർ ഓഫീസിനു മുന്നിൽ ധർണ നടത്തി.


എടപ്പാൾ:ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫിസുകൾക്കു മുന്നിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ധർണ നടത്തുന്നതിൻ്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയൻ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി ധന്യ ആബിദ് ഉദ്ഘാടനം ചെയ്തു. എഐടിയുസി തവനൂർ മണ്ഡലം സെക്രട്ടറി

പ്രഭാകരൻ നടുവട്ടം അധ്യക്ഷനായി. ഇലക്ട്രിക്കൽ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ, സിഐടിയു ജില്ലാ കമ്മിറ്റിയംഗങ്ങളായ വി വി കുഞ്ഞുമുഹമ്മദ്, ഇ ബാലകൃഷ്ണൻ, എം മുരളീധരൻ, നിർമാണ തൊഴിലാളി എടപ്പാൾ ഏരിയ സെക്രട്ടറി കെ വി കുമാരൻ, ചുമട്ടു തൊഴിലാളി യൂണിയൻ എടപ്പാൾ ഏരിയ പ്രസിഡൻ്റ് ഇ എസ് സുകുമാരൻ, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം എ നവാബ്,കെആർഎംയു സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ത് എന്നിവർ സംസാരിച്ചു. സിഐടിയു എടപ്പാൾ ഏരിയ സെക്രട്ടറി അഡ്വ. എം ബി ഫൈസൽ സ്വാഗതവും സിഐടിയു എടപ്പാൾ പഞ്ചായത്ത് സെക്രട്ടറി മോഹനൻ അയിലക്കാട് നന്ദിയും പറഞ്ഞു.