23 April 2024 Tuesday

ആലംകോട്‌ മണ്ഡലം കോൺഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത്‌ പെട്രോൾ പമ്പ്‌ ഉപരോധിച്ചു

ckmnews

ആലംകോട്‌ മണ്ഡലം കോൺഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത്‌ പെട്രോൾ പമ്പ്‌ ഉപരോധിച്ചു


ചങ്ങരംകുളം:പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരായ്‌ അഖിലേന്ത്യ കോൺ ഗ്രസ്സ്‌ കമ്മറ്റി ആഹ്വാനം ചെയ്ത രജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായ്‌ 

ആലംകോട്‌ മണ്ഡലം കോൺഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത്‌ പെട്രോൾ പമ്പ്‌ ഉപരോധിച്ചു. ഉപരോധ സമരം മലപ്പുറം ജില്ല കോൺ ഗ്രസ്സ്‌ കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ്‌ പന്താവൂർ ഉൽഘാടനം ചെയ്തു.മഹാമാരി കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര സർക്കാർ മത്സരിക്കുകയാണെന്നും എന്നാൽ നികുതി വരുമാനത്തിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന സർക്കാരും തയ്യാറാകാതെ ജനങ്ങളെ പിഴിയുകയാണെന്നും സിദ്ദിഖ് പന്താവൂർ കുറ്റപെടുത്തി.ആലംകോട് 

മണ്ഡലം കോണ്ഗ്രാസ് കമ്മറ്റി പ്രസിഡന്റ് പി ടി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു,ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അബ്ദുൽ സലാം കൊക്കൂർ,മാണി കനാട്ടിൽ,അലി പരുവിങ്ങൽ,സുഹൈർ എറവറാകുന്ന്,മണി ചിയാനൂർ,അബ്ദുൽ സലീം ചങ്ങരംകുളം,ഫൈസൽ സ്നേഹ നഗർ,മജീദ് പാവിട്ടപുറം എന്നിവർ നേതൃത്വം നൽകി