19 April 2024 Friday

വനിതാ മെമ്പറെ അപമാനിച്ച സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തി

ckmnews

വനിതാ മെമ്പറെ അപമാനിച്ച സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപെട്ട്  യുവജന സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തി


എടപ്പാൾ :വട്ടംകുളം പഞ്ചായത്ത് പത്താം വാർഡ് മെമ്പറെ അപമാനിച്ച സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്ന പോലീസ് നടപടിക്കെതിരെയാണ് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ നെല്ലിശ്ശേരിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.സസ്ഫർ മാണൂർ അധ്യക്ഷനായിരുന്നു.

പത്തിൽ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. ഇ.പി.രാജീവ്, പത്തിൽ സിറാജ്, ഹസൈനാർ നെല്ലിശ്ശേരി, പിവി ശുഹൈബ്, മഹേഷ് വട്ടം കുളം,റഫീഖ് ചേകനൂർ, ഏവി നബീൽ, ആഷിക് അണ്ണക്കംപാട്, സജീർ എംഎം, അതുൽ ചോലക്കുന്ന്  എന്നിർ നേതൃത്വം നൽകി 

സംഭവത്തിൽ പോലീസിൻ്റെ നിലപാടിനെതിരെ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടുവട്ടത്ത് മഹിളാ കോൺഗ്രസും,വനിതാ ലീഗും പ്രതിഷേധ കൂട്ടായ്മ നടത്തും.