18 April 2024 Thursday

പതിനഞ്ച് വർഷമായി ഓടുന്ന ഡിസൽ വണ്ടികൾ നിരത്തിൽ നിന്നും നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയം തിരുത്തുക:സി.ഐ.ടി.യു

ckmnews

പതിനഞ്ച് വർഷമായി ഓടുന്ന ഡിസൽ വണ്ടികൾ നിരത്തിൽ നിന്നും നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയം തിരുത്തുക:സി.ഐ.ടി.യു


ചങ്ങരംകുളം:സി.ഐ.ടി.യു ദേശീയ പ്രക്ഷോപത്തിൻ്റെ ഭാഗമായി ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ - CITU മൂക്കുതല യൂണിറ്റിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ മൂക്കുതല പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

15 വർഷം പഴക്കമുള്ള മോട്ടോർ വാഹനങ്ങൾ നിരത്തിൽ നിന്നും നീക്കം ചെയ്യാനുള്ള BJP സർക്കാറിൻ്റെ നയം തിരുത്തി ആയത് 20 വർഷമാക്കാൻ വേണ്ട പുന: നടപടികൾ സ്വീകരിക്കണമെന്നാവശ്യം മുൻനിർത്തിയാണ് സമരം സംഘടിപ്പിച്ചത്.കോവിഡ് പോലുള്ള ഈ മഹാമാരിക്കാലത്ത് ജനദ്രോഹ നടപടികൾ ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ നീതി പുലർത്തണമെന്നും,

ദിനംപ്രതി വർദ്ധിപ്പിച്ചു വരുന്ന പെട്രോൾ, ഡീസൽ വിലകൾ അതിൻ്റെ ഉച്ഛസ്ഥായിൽ എത്തിയിരിക്കുകയാണ് ആയതിന് പരിഹാരം കാണണമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.ഐ.ടി.യു കോ-ഓർഡിനേഷൻ കമ്മിറ്റി ചങ്ങരംകുളം മേഖല സെക്രട്ടറി സഖാവ് എം.അജയഘോഷ് സംസാരിച്ചു.ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ CITU മൂക്കുതല യൂണിറ്റ് പ്രസിഡണ്ട് സി. കരുണാകരൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ യൂണിറ്റ് സെക്രട്ടറി പി.വി.ഷൺമുഖൻ,എ.വി.പ്രകാശൻ,പി.പി.കുഞ്ഞാപ്പ,എം.ഹരിദാസൻ എന്നിവർ സംസാരിച്ചു.