20 April 2024 Saturday

സിഐടിയു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി അവകാശദിന പ്രതിഷേധം സംഘടിച്ചു

ckmnews


ചങ്ങരംകുളം:കേന്ദ്ര സർക്കാരിൻ്റെ കൈ കൊട്ടും പുഷ്പവൃഷ്ടിയും അവസാനിപ്പിച്ച് ആരോഗ്യമേഖലയിലും അവശ്യ സേവന മേഖലകളിലും തൊഴിലെടുക്കുന്നവരുടെ ഇൻഷുറൻസ് പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു ട്രേഡ് യൂണിയണുകളുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും നടക്കുന്ന അവകാശ ദിന പ്രതിഷേധം നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ മൂക്കുതല മനപ്പടിയിൽ സംഘടിപ്പിച്ചു.പ്രതിഷേധം കെ.കെ.മണികണ്ഠൻ്റെ അധ്യക്ഷതയിൽ സി.ഐ.ടി.യു എടപ്പാൾ ഏരിയ പ്രസിഡണ്ട് വി.വി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു എടപ്പാൾ ഏരിയ കമ്മിറ്റിയംഗം എം.അജയഘോഷ് സ്വാഗതവും സുശീല സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.