19 April 2024 Friday

വളാഞ്ചേരിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു

ckmnews

വളാഞ്ചേരിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു


വളാഞ്ചേരിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.വളാഞ്ചേരി പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ വൈകീട്ട് മൂന്ന് മണിയോടെയാണ് മഹീന്ദ്ര ലോറിയും,ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷാ യാത്രികരും,കാടഞ്ചേരി സ്വദേശികളുമായ മുഹമ്മദലി, ഭാര്യ ഫാത്തിമ, ഓട്ടോ ഡ്രൈവർ മുഹമ്മദ് അക്ബറലി, ലോറി ഡ്രൈവർ പെരുമ്പറമ്പ് സ്വദേശി ഷബീർ എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.