18 April 2024 Thursday

പൊന്നാനി സിവിൽ സ്റ്റേഷന് മുമ്പിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

ckmnews

പൊന്നാനി സിവിൽ സ്റ്റേഷന് മുമ്പിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു


പൊന്നാനി:രണ്ടാം പിണറായി സർക്കാരിൻ്റെ ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ട് ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത നിൽപ്പ് സമരത്തിൻ്റെ ഭാഗമായി പൊന്നാനി നിയോജക മണ്ഡലത്തിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി സിവിൽ സ്റ്റേഷന് മുമ്പിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. മണ്ഡലത്തിലെ മറ്റു സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പഞ്ചായത്ത് - മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുപതോളം കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.  ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിലും ജില്ലയെ അവഗണിക്കുന്ന ബജറ്റായിരുന്നു.ജില്ലയിൽ ഭൂരിപക്ഷം ജനപ്രതിനിധികളും യു ഡി എഫ് കാർ ആയത് കൊണ്ട് ഈ ജില്ലയെ രാഷട്രീയമായി അവഗണിക്കുന്ന പ്രവണതയാണ് എൽ ഡി ഫ് സർക്കാർ ചെയ്യുന്നത്. ജനസംഖ്യാനുപധികമായി ഈ ജില്ലക്ക് കിട്ടേണ്ട അർഹമായ വികസനം ലഭിക്കണമെന്നും മുസ്ലീം ലീഗ് ഈ സമരത്തിലൂടെ ഉയർത്തികാട്ടി. മണ്ഡലം ലീഗ് പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു, ഷാനവാസ് വട്ടത്തൂർ , അഡ്വ: വി ഐ എം അശ്റഫ് ,വി വി ഹമീദ്, വി കെ എം ഷാഫി വി പി ഹുസൈൻ കോയ തങ്ങൾ നേതൃത്ത്വം നൽകി.