24 April 2024 Wednesday

ഇന്ധന വില വർധനവിനെതിരെ പെട്രോൾപമ്പിന് മുന്നിൽ പ്രധിഷേധ മതിൽ തീർത്ത് യൂത്ത് കോണ്‍ഗ്രസ്

ckmnews

ഇന്ധന വില വർധനവിനെതിരെ പെട്രോൾപമ്പിന് മുന്നിൽ പ്രധിഷേധ  മതിൽ തീർത്ത് യൂത്ത് കോണ്‍ഗ്രസ് 


ചങ്ങരംകുളം:പെട്രോൾ ,ഡീസൽ,പാചകവാതകം തുടങ്ങിയവയുടെ വിലനിലവാരം അനുദിനം അനിയന്ത്രിതമായി രാജ്യത്ത്  കുതിച്ചുയരുന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് ന്നനംമുക്ക് മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് പെട്രോൾ പമ്പിന് മുന്നിൽ പ്രധിഷേധ മതിൽ തീർത്തു .കോവിഡ്-ലോക്ക്ഡൗൺ മൂലം പൊതുജനം വലയുമ്പോൾ അംബാനിമാർക്കും അദാനിമാർക്കും സുഖസൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടി രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുന്നരീതിയിലുള്ള തീരുമാനങ്ങളുമായാണ് നരേന്ദ്ര മോഡി ഗവണ്മെന്റ് മുന്നോട്ട് പോകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.യൂത്ത് കോണ്‍ഗ്രസ് ന്നനംമുക്ക് മണ്ഡലം പ്രസിഡന്റ് അനീഷ് ഭാരവാഹികള്‍ ആയ നിധിന്‍ ഭാസ്കർ,നിധിന്‍ ആനന്ദ്, ഇർഷാദ് പള്ളിക്കര,സില്‍വെസ്റ്റര്‍ സിദ്ധീക്ക്, സതീഷ്, നൂർഷൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.