29 March 2024 Friday

വനിതാ മെമ്പറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പ്രതിയെ പോലീസ് രക്ഷപ്പെടുത്തുകയാണെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും നിൽപ്പു സമരം നടത്തി

ckmnews

വനിതാ മെമ്പറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പ്രതിയെ പോലീസ് രക്ഷപ്പെടുത്തുകയാണെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും നിൽപ്പു സമരം നടത്തി


എടപ്പാൾ: വനിതാ മെമ്പറെ അസഭ്യം പറഞ്ഞ് അപമാനിച്ച സംഭവത്തില്‍  സി.പി.എം നേതാവിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും നിൽപ്പു സമരം നടത്തി.വട്ടം കുളം പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളുമാണ് നടുവട്ടത്ത് സമരം നടത്തിയത്.ആർ.ആർ.ടി മെമ്പറോട് മരുന്നുകൊണ്ടു കൊടുക്കാൻ പറഞ്ഞ പത്താം വാർഡ് മെമ്പറെയാണ് നടുവട്ടത്തെ സി.പി.എം നേതാവ് കഴിഞ്ഞ ദിവസം അസഭ്യം പറഞ്ഞത്. ഓഡിയോ സഹിതം പരാതി കൊടുത്തിട്ടും ചങ്ങരംകുളം സി.ഐ. കേസെടുക്കാൻ വിസമ്മതിച്ചതോടെയാണ് ജനപ്രതിനിധികൾ സമരത്തിനിറങ്ങിയത്.പ്ലക്കാർഡു മേന്തി സംസ്ഥാന പാതയോരത്ത് നിൽപ്പു സമരം നടത്തിയാണ് പ്രതിഷേധിച്ചത്.കേസെടുക്കുന്നില്ലെങ്കിൽ അടുത്ത ദിവസം ചങ്ങരംകുളം സ്റ്റേഷനു മുന്നിൽ സമരം നടത്തുമെന്ന് ജനപ്രതി നിധികൾ പറഞ്ഞു.ടി.പി. ഹൈദരലി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കഴുങ്കിൽ മജീദ് അധ്യക്ഷനായിരുന്നുഎം.എ.നജീബ്, ഹസൈന്നർ നെല്ലിശ്ശേരി, മൻസൂർ മരയങ്ങാട്ട് പ്രസംഗിച്ചു.