24 April 2024 Wednesday

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു


കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്


ചങ്ങരംകുളം:കാഞ്ഞിയൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു.ചങ്ങരംകുളം കാഞ്ഞിയൂരില്‍ പാറക്കല്‍ നഫീസയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് ബുധനാഴ്ച കാലത്ത് തെങ്ങ് കടപുഴകി വീണത്.ഓടുകളും മറ്റു അവശിഷ്ടങ്ങളും തകര്‍ന്ന് വീടിന് ഉള്ളിലേക്ക് തകര്‍ന്ന് വീണു. വീവീടിനകത്ത് കുട്ടികള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും സംഭവത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് കുടുംബം പുറത്തിറങ്ങിയത് മൂലം വലിയ അപകടം വഴി മാറുകയായിരുന്നു.നിര്‍ദ്ധരരായ കുടുംബത്തിന് വലിയ നഷ്ടമാണ് വീടിന് മുകളില്‍ തെങ്ങ് വീണതോടെ സംഭവിച്ചിരിക്കുന്നത്.സംഭവസ്ഥലം സന്ദര്‍ശിച്ച്  അധികൃതര്‍ക്ക് റിപ്പോട്ട് നല്‍കിയതായി വാര്‍ഡ് മെമ്പര്‍ കൂടിയായ വികെഎം നൗഷാദ് പറഞ്ഞു