24 April 2024 Wednesday

സഹോദരങ്ങള്‍ക്ക് കൂടെപ്പിറപ്പ് പോലെ പ്രാവുകള്‍ അക്ഷയും അഭിനവും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു

ckmnews

സഹോദരങ്ങള്‍ക്ക് കൂടെപ്പിറപ്പ് പോലെ പ്രാവുകള്‍


അക്ഷയും അഭിനവും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു


ചങ്ങരംകുളം:ഏറെ ഇഷ്ടമായിരുന്ന പ്രാവ് വളര്‍ത്തലില്‍ ആഹ്ലാദം കണ്ടെത്തുകയാണ് കുന്നംകുളം സ്വദേശികളായ സഹോദരങ്ങൾ.കുന്നംകുളം കോട്ടയിൽ റോഡിൽ താമസിക്കുന്ന അക്ഷയ് ,അനുജൻ അഭിനവ് എന്നിവരാണ് പ്രാവുകൾക്ക് കൂടപ്പിറപ്പുകളാകുന്നത്.



അക്ഷയ് പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് മാതാ-പിതാക്കളോട് ചോദിച്ച് രണ്ട്  ജോഡി ഇണപ്രാവുകളെ വീട്ടിലെത്തിച്ചത്.ഇപ്പോൾ പ്രാവുകൾ 

അമ്പതിലധികമായി . 


 വിൽപനക്കായി പലരും ചോദിച്ച് വരുന്നുണ്ടെങ്കിലും ഒന്നിനും പൈസക്ക് വിൽപന നടത്താൻ ഇവർ തയ്യാറല്ല.ഏട്ടനും ,അനുജൻ്റയും ചൂളമടി ശബ്ദം കേട്ടാൽ പ്രാവുകൾ അരികിലെത്തും.


പ്രാവുകളുടെ ഒരോ സ്പതനവും സഹോദരങ്ങൾക്ക് തിരിച്ചറിയാം.


അക്ഷയ് കടയിൽ ജോലിക്ക് പോകുമ്പോൾ എല്ലാ പരിചരണവും ,ഭക്ഷണം ,വെള്ളവും നൽകുന്നത്  അനുജനാണ്.  തക്കാളിപ്പെട്ടിയിലാണ് പ്രാവുകളുടെ താമസം എന്നതാണ് ഏറെ വേദന . ഇനി നല്ലൊരു കൂടൊരുക്കാനാണ് ആഗ്രഹം .


അനുജൻ അഭിനവ് ചെറുപ്രായത്തിൽ തന്നെ കഥ എഴുത്തുന്നതിന് ഏറെ താൽപര്യമാണ്   . ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മിഠായി തിന്നാൻ കൊതിച്ച ആൺകുട്ടിയുടെ കഥ എഴുതി സ്കൂളിലെ താരമായി. പതിമൂന്ന് പേജുള്ള ആദ്യകഥയും  കോവിഡ് കാലത്ത് പ്രേത കോളനി എന്ന കഥയും സമീപത്തുള്ള  നിരവധി വീട്ടുകാർ വായിക്കാനായി കൊണ്ടു പോകുന്നുണ്ട്.


 ഇപ്പോൾ നിയും ഞാനും എന്ന കഥയെഴുതിലുമാണ് എം.ജെ.ഡി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ  കൊച്ചു മിടുക്കൻ .


കുന്നംകുളം മടിശ്ശേരി വീട്ടിൽ പരേതനായ ജയ്ദാസൻ - ഹേമ ദമ്പതിമാരുടെ മക്കളാണ് സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളെ സ്നേഹിക്കുന്നത്.