19 April 2024 Friday

ഇന്ധന വില വർധനവിനെതിരെ ചങ്ങരംകുളം പെട്രോൾ പമ്പിന് മുന്നിൽ മുസ്ലിം ലീഗ് പ്രധിഷേധ സമരം നടത്തി

ckmnews

ഇന്ധന വില വർധനവിനെതിരെ ചങ്ങരംകുളം പെട്രോൾ പമ്പിന് മുന്നിൽ മുസ്ലിം ലീഗ് പ്രധിഷേധ സമരം നടത്തി


ചങ്ങരംകുളം:പെട്രോൾ , ഡീസൽ, പാചക വാതകം തുടങ്ങിയവയുടെ വില നിലവാരം അനുദിനം അനിയന്ത്രിതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ മുസ്‌ലിം ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളം പെട്രോൾ പമ്പിന് മുന്നിൽ പ്രധിഷേധ സമരം നടത്തി. കോവിഡ് - ലോക്ക്ഡൗൺ മൂലം പൊതുജനം വലയുമ്പോൾ 32 രൂപ 90 പൈസ കേന്ദ്രവും 22 രൂപ 20 പൈസ സംസ്ഥാനവും നികുതിയിനത്തിൽ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിച്ചാൽ തന്നെ പെട്രോളും ഡീസലും പാചകവാതകവും സാധാരണക്കാർക്ക് താങ്ങാവുന്ന വിലക്ക് നൽകാൻ സാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.  ഇന്ധന നികുതി ജി എസ് ടി യുടെ ഉയർന്ന നിരക്കിൽ കണക്കാക്കിയാൽതന്നെ 28 ശതമാനമേ വരൂ.  ഇപ്പോൾ ഇന്ത്യയിൽ 57 ശതമാനം ആണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് നികുതി ഈടാക്കുന്നത്.അംബാനിമാർക്കും അദാനിമാർക്കും സുഖസൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടി രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളുമായാണ് നരേന്ദ്ര മോഡി ഗവണ്മെന്റ് മുന്നോട്ട് പോകുന്നതെന്നും മുസ്‌ലിം ലീഗ ആരോപിച്ചു.മുസ്‌ലിം ലീഗ്  പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു.  ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ബാപ്പിനു ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ, മേഖലാ ജനറൽ സെക്രട്ടറി കെ വി എ ഖാദർ പഞ്ചായത്ത് ട്രഷറർ ഹമീദ് ചിയ്യാനൂർ സെക്രട്ടറിമാരായ കെ എം ഹാരിസ്, കെ എം എ ജബ്ബാർ  തച്ചു പറമ്പ് തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി